ലോക കേരള സഭ: പുത്തൂർ റഹ്​മാൻ സ്​റ്റാൻറിങ്​  കമ്മിറ്റി അംഗം

ദുബൈ: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പൊതുവേദിയായി നിലവില്‍ വന്ന ലോക കേരള സഭയുടെ  സ്റ്റാൻറിങ്​  കമ്മിറ്റി അംഗമായി  പുത്തൂർ റഹ്‌മാൻ നിയമിതനായി. ലോകകേരളസഭ നിര്‍വ്വഹണവും കേരള വികസനഫണ്ട് രൂപവത്​കരണവും ഉദ്ദേശിച്ച്​ ഡോ. രവി പിള്ള ചെയർമാനും ഡോ. ഇളങ്കോവൻ ഐ.എ.എസ് കൺവീനറുമായി രൂപംകൊണ്ട സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ യു.എ.യിൽ നിന്നുള്ള ഏക അംഗമാണ് പുത്തൂർ റഹ്‌മാൻ. 

കഴിഞ്ഞ ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്തു നടന്ന ലോക കേരള സഭയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്നതിനായി ഏഴു  സ്റ്റാൻറിങ്​ കമ്മിറ്റികള്‍ക്കാണു സർക്കാർ  രൂപം നല്‍കിയത്.  നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഐ.എ.എസ് പുറപ്പെടുവിച്ച സർക്കാർ വിജ്ഞാപനം കഴിഞ്ഞ ദിവസം കൈപ്പറ്റിയതായി പുത്തൂർ റഹ്‌മാൻ പറഞ്ഞു. കേരള  വികസനത്തില്‍ നിര്‍ണായകമായി ഇടപെടാനും ക്രിയാത്​മകമായ  ലോകകേരളസമൂഹം കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്ന  വേദിയിൽ യു.എ.ഇ മലയാളികളെ പ്രതിനിധീകരിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പുത്തൂർ റഹ്മാൻ പറഞ്ഞു.

Tags:    
News Summary - kerala sabha-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.