???? ??????????????? ???????? ??????? ??????????? ?????? ????????? ??????? ???????? ??????? ??????? ??.??.? ???? ??????????????

‘മാധ്യമങ്ങൾക്ക്​ വിലങ്ങിടാൻ കേരള സർക്കാർ ശ്രമിക്കുന്നു’

ദുബൈ: മാധ്യമങ്ങൾക്കു കൂച്ചു വിലങ്ങിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസി‍ഡൻറ്​  കമാല്‍ വരദൂര്‍. നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏതൊരു പൗരനും അവരുടെ പ്രശ്നങ്ങളുമായി കടന്നുചെല്ലാവുന്ന സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശം വിലക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് കമാല്‍ വരദൂര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിക്കുന്നതും മൈക്കുമായി ഓടിയെത്തുന്നതും അവരുടെ ജോലിയുടെ ഭാഗമാണ്. പ്രതികരിക്കാന്‍ കഴിയില്ലെങ്കില്‍ അത് വ്യക്തമാക്കുകയാണ് വേണ്ടത്.

അല്ലാതെ, കയര്‍ക്കുകയല്ല. മാധ്യമനിയന്ത്രണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാകും. അതേസമയം മുഖ്യമന്ത്രിയെ ബഹിഷ്കരിക്കണമെന്ന പ്രതിപക്ഷ നേതാവി​​െൻറ ആവശ്യത്തോട് യോജിക്കാനാവില്ല. പ്രതിഷേധം ഏതു വിധത്തിൽ വേണമെന്ന് യൂനിയന്‍ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് കമാല്‍ വരദൂര്‍ പറഞ്ഞു. സ്വീകരണയോഗത്തില്‍ ജെയ്മോന്‍ ജോര്‍ജ്, എം സി എ നാസര്‍, ശ്രീജിത് ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി പി ശശീന്ദ്രന്‍ ഉപഹാരം കൈമാറി.

Tags:    
News Summary - Kerala government try to handcuffs media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.