ദുബൈ: കേരള പുനർനിർമാണത്തിന് മൂന്നു മാസം കൊണ്ട് 300 കോടി രൂപ സ്വരൂപിച്ച് നൽകാൻ യു.എ.ഇയിലെ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി പിണറായി വിജയെൻറ ആഹ്വാനം. സംഘടനകളും സ്ഥാപനങ്ങളും ഒത്തു ചേർന്ന് ഇൗ യജ്ഞം വിജയിപ്പിക്കണമെന്ന് ലോക കേരള സഭാ അംഗങ്ങളും പ്രധാന പ്രവാസി സംഘടനകളുടെ പ്രതിനിധികളും ഉൾക്കൊള്ളുന്ന സംഘവുമായി നടത്തിയ ചർച്ചയിൽ പിണറായി പറഞ്ഞു.
ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയുന്നവർ ആ തുകയും അതിന് കഴിയാത്തവർ ആകും വിധത്തിലും പദ്ധതിയുമായി സഹകരിക്കണം. ഒാരോ എമിറേറ്റിലും അടുത്ത വെള്ളിയാഴ്ച യോഗം വിളിച്ച് ഇതുസംബന്ധിച്ച് ബോധവത്കരിക്കാൻ യോഗം തീരുമാനിച്ചു. വിവിധ എമിറേറ്റുകളിൽ ഒ.വി. മുസ്തഫ, ഡോ. പുത്തൂർ റഹ്മാൻ, അഡ്വ. കൊച്ചു കൃഷ്ണൻ, പി.കെ. അൻവർ നഹ തുടങ്ങിയവർ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. യോഗത്തിനു മുേമ്പാ ശേഷമോ മാധ്യമങ്ങളെ കാണാനോ തീരുമാനങ്ങൾ വിശദീകരിക്കാനോ മുഖ്യമന്ത്രി കൂട്ടാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.