ഉമ്മുൽഖുവൈൻ: പ്രവാസത്തിെൻറ ഇടവേളയിൽ കിട്ടിയ അവധിക്ക് നാട്ടിലേക്ക് പോയതാണ് ദുബൈയിൽ ജോലി ചെയ്ത് ഉമ്മുൽഖുവൈനിൽ താമസിക്കുന്ന കൊണ്ടോട്ടി സ്വദേശി ഷബീർ. സംഗ തിയും സൗകര്യവുമെല്ലാം ഒത്തു വന്നപ്പോൾ കുടുംബം ഒന്നിച്ച് ഒരു ട്രിപ്പിനും പദ്ധതിയിട് ടു. ഒരു വയസുള്ള കുഞ്ഞ് മുതൽ 71 വയസുള്ള ഉപ്പ വരെ 22 അംഗ സംഘം മൂന്നു കാറുകളിലായി കളിചിരിക ളും പാട്ടുകളുമായി ബന്ദിപ്പൂരിലെ റിസോട്ടിലേക്ക് പോയി. അവിടുത്തെ താമസമെല്ലാം കഴിഞ്ഞ് വ്യാഴാഴ്ച രാവിെല 11 മണിക്ക് ആരംഭിച്ച മടക്കയാത്രയിൽ മഴയുണ്ടായിരുന്നു കൂട്ടിന്. മുത്തങ്ങ പാലം എത്തുേമ്പാഴേക്ക് വെള്ളം കയറുന്നത് കണ്ടു. അതോടെ റൂട്ടു മാറ്റി ഗുണ്ടൽപേട്ടിലേക്ക് പോയി അതു വഴി നാടുകാണിയിലൂടെ കൊണ്ടോട്ടിക്കു പോകാനായിരുന്നു പരിപാടി. നാടുകാണിയെത്തിയപ്പോൾ പൊലീസ് റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു. തിരിച്ചു മറ്റേതെങ്കിലും വഴി തേടണമെന്നായി. കുട്ടികൾക്ക് ലഭ്യമായ ഫ്രൂട്ട്സും പലഹാരങ്ങളുമെല്ലാം വാങ്ങി ഇന്ധനവും നിറച്ച് തിരിച്ച് മേപ്പാടി വഴി വയനാടിലൂടെ താമരശ്ശേരി ചുരമിറങ്ങാൻ തീരുമാനിച്ചു. ഇൗ വഴിയിലൂടെ സഞ്ചരിക്കവെയാണ് മേഖലയിൽ നടുക്കുന്ന ഉരുൾപൊട്ടലുകളെല്ലാം ഉണ്ടായത്.
കടന്നുപോകുന്ന റോഡുകളിൽ അഞ്ഞൂറ് മീറ്റർ ഇടവിട്ട് ബ്ലോക്കുണ്ടായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ബ്ലോക്കുകൾ നീക്കി നീക്കി മുന്നോട്ട്. അങ്ങിനെ ചേരമ്പാടി എന്ന സ്ഥലത്ത് എത്തി എത്തിയില്ല എന്ന അവസ്ഥയിൽ നിൽക്കെ ഒരു വലിയ കുന്ന് ഇടിഞ്ഞു വീണ് വീണ്ടും വലിയ ബ്ലോക്ക്. അത് നീക്കാൻ പറ്റാതെ ആയി തിരിച്ച് ഗൂഡല്ലൂർക്ക് വീണ്ടും പോകാൻ നിർബന്ധിതരായി സംഘം. അവിടേക്ക് പോകും വഴി മറ്റൊരു മാർഗ തടസം കൂടി വന്നതോടെ രണ്ടു ഭാഗത്തേക്കും കടക്കാനാവാതെ വഴിയിൽ കുടുങ്ങി. എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങളായിരുന്നു ഏവർക്കും. കുട്ടികൾ കരയാൻ തുടങ്ങി. പ്രായമായവർ പ്രാർഥനാ വാക്യങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു. രക്ഷ ഒരു ടാക്സി ഡ്രൈവറുടെ രൂപത്തിലാണ് വന്നുചേർന്നത്. ആ പ്രദേശം മുഴുവൻ കൈവെള്ളയിലെ രേഖകൾ പോലെ അറിയുന്ന ആ മനുഷ്യൻ എസ്റ്റേറ്റുകൾക്കുള്ളിലെ ഉൾ റോഡുകളിലൂടെ അകത്തേക്ക് കയറ്റി കൽപ്പറ്റ ഹൈവേയിൽ എത്തിച്ചു.
രാത്രി മീനങ്ങാടിയിലെത്തി. മുന്നോട്ട് പോകാൻ നിവൃത്തിയില്ല, അത്രമാത്രം അവശതയും ക്ഷീണവുമായിക്കഴിഞ്ഞിരുന്നു. അവിടെയുള്ള കൂട്ടുകാരൻ സരണിനെ വിളിച്ചു. നിങ്ങളുടെ വീടായി കരുതി അങ്ങോട്ട് കയറിച്ചെല്ലൂ എന്ന് മറുപടി. എല്ലാവരെയും അവിടെ താമസിപ്പിച്ചു ആശ്വസിപ്പിച്ചു സരണിെൻറ വീട്ടുകാർ. രാത്രി അവിടെ കഴിച്ചു കൂട്ടി വെള്ളിയാഴ്ച നാട്ടിലേക്ക് പുറപ്പെെട്ടങ്കിലും വഴിയിലെല്ലാം വെള്ളക്കെട്ടുകൾ. അവയെല്ലാം കടന്ന് ഒടുവിൽ വീട്ടിൽ വന്നു കയറി.
പോയത് വിനോദയാത്രക്കാണെങ്കിലും ജീവിതത്തിെൻറ എല്ലാ അവസ്ഥകളും കൺമുന്നിൽ കാണാനായ പഠനയാത്രയായി മാറി ഇതെന്ന് പറഞ്ഞ് ദൈവത്തെ സ്തുതിക്കുന്നു ഷബീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.