കേച്ചേരിയൻസ് ഫുട്ബാൾ മേളയിൽ ജേതാക്കളായ വാസ എഫ്.സി ടീമംഗങ്ങൾ
ദുബൈ: പ്രവാസി കൂട്ടായ്മയായ കേച്ചേരിയൻസ് ബേക്ക്റ്റു ഹാർമണി യു.എ.ഇയുടെ സ്പോർട്സ് ആൻഡ് ഈവന്റ് ടീം സംഘടിപ്പിച്ച ഏഴാമത് കാൽപ്പന്ത് മേളയിൽ വാസ എഫ്.സി സീനിയർ ജേതാക്കളായി. ശനിയാഴ്ച ദുബൈയിലെ ശൈഖ് റാശിദ് ആൽ മക്തൂം പാകിസ്താനി സ്കൂളിൽ നടന്ന ഫൈനൽ മത്സരത്തിൽ സ്റ്റാർടോപ് ഒ.വൈ.സി മണലിയെയാണ് ഒരു ഗോളിന് പരാജയപ്പെടുത്തിയത്. വാസ ജൂനിയേർസ് മൂന്നാം സ്ഥാനവും ബ്ലാക്ക് ആൻഡ് വൈറ്റ് ആയമുക്ക് നാലാം സ്ഥാനവും കരസ്ഥമാക്കി.
കേച്ചേരിയൻസ് സ്പോർട്സ് ടീം ക്യാപ്റ്റൻ ഷമീലിന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങ് പ്രസിഡന്റ് ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോർ ടീം അംഗങ്ങളായ ഫരീദ്, ഷകീർ, ഷറഫ്, ഫൈസൽ, സി.എ സുധീർ, സുബൈർ, ഷാജൻ, റസാഖ് എന്നിവർ ആശംസ അർപ്പിക്കുകയും ജനറൽ സെക്രട്ടറി പ്രവീൺ, ട്രഷറർ പ്രദീപ് എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു. സ്പോർട്സ് ടീം അംഗങ്ങളായ കബീർ, ശിഹാബ്, ഷകീർ, ഇഖ്ബാൽ, ചാൾസ്, നജീബ്, അനീഷ്, ഹാരിഷ്, താജു, ഷറഫ്, നൗഷാദ്, ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.