മോഹനൻ കുമാർ, ശ്രീധരൻ പ്രസാദ്, അരുൺ, രാഘവൻ, വെള്ളിയോടൻ, രമേശ് പെരുമ്പിലാവ്
റാസൽഖൈമ: പുന്നപ്ര വയലാർ സ്വാതന്ത്ര്യ സമരസേനാനി കെ.ആർ. കരുണാകരന്‍റെ സ്മരണാർഥം ആലപ്പുഴ വെളിയിൽ കുടുംബ സദസ്സ് ഏർപ്പെടുത്തിയ കരുണശ്രീ പ്രവാസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മോഹനൻ കുമാർ(ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ എക്സി.), ശ്രീധരൻ പ്രസാദ് (സാമൂഹിക പ്രവർത്തകൻ), അരുൺ രാഘവൻ (മാധ്യമപ്രവർത്തകൻ), വെള്ളിയോടൻ (പരാജിതരുടെ വിശുദ്ധഗ്രന്ഥം -നോവൽ), രമേശ് പെരുമ്പിലാവ്(ബർദുബൈ കഥകൾ -അനുഭവം) എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ എന്ന് കമ്മിറ്റി ചെയർമാൻ പ്രകാശൻ തണ്ണീർമുക്കം അറിയിച്ചു. പ്രശസ്തിഫലകവും സാക്ഷ്യപത്രവും അടങ്ങുന്ന പുരസ്കാരങ്ങൾ ഈ മാസം 14ന് റാക്അൽ ശാം ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.