ദുബൈ: ലോക വ്യോമയാന ഭൂപടത്തിൽ കണ്ണൂർ അഭിമാനപൂർവം ഇടം പിടിക്കവെ അത്യാഹ്ലാദത്തി ലാണ് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഓവർസീസ് വിങ്. കണ്ണൂരിന് ഒരു വിമാനത്താവളം വേണം എന്ന് ആദ്യമായി 1996 ൽ അന്നത്തെ സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്ന സി.എം ഇബ്രാഹിമിനു മുന്നിൽ ആവശ്യം മുന്നോട്ടുവെച്ചത് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ആയിരുന്നുവെന്ന് ഓവർസീസ് വിങ് ചെയർമാൻ കെ.സി ഉസ്മാനും കൺവീനർ നികേഷ് റാമും ഒാർക്കുന്നു.പ്രസിഡൻറായിരുന്ന ഹാജി സി.എച്ച്. അബൂബക്കർ അയച്ച കത്തിന് ആവശ്യം പരിഗണിക്കാവുന്നതാണ് എന്നായിരുന്നു മന്ത്രി സി.എം. ഇബ്രാഹിമിെൻറ മറുപടി. 22 വർഷങ്ങൾക്കു ശേഷമാണ് അതു യാഥാർഥ്യമായതെങ്കിലും ഏറ്റവും മികച്ച സൗകര്യങ്ങളുള്ള വിമാനത്താവളങ്ങളുടെ കൂട്ടത്തിലേക്ക് തുടക്കത്തിൽത്തന്നെ കണ്ണൂർ ഉയർത്തപ്പെട്ടു എന്നത് ഇവരുടെ സന്തോഷം വർധിപ്പിക്കുന്നു.
വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുന്ന ദിവസം തന്നെ നാട്ടിലെത്തി ഉത്സവാഹ്ലാദങ്ങളിൽ പങ്കുചേരാനുള്ള തയ്യാറെടുപ്പിലാണ് ഒാവർസീസ് വിങ് കുടുംബാംഗങ്ങൾ. അൻപതോളം വരുന്ന ഒരു സംഘം കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ ഇൻറർനാഷനൽ ൈഫറ്റിൽ യാത്രക്കാരാവാൻ ടിക്കറ്റ് എടുത്തിട്ടുണ്ട്. ദുബൈയിൽ നിന്ന് ബസിൽ യാത്ര പുറപ്പെടുന്ന സംഘം അബൂദബി എയർപോർട്ടിലെത്തി അവിടെ നിന്ന് ഉച്ചക്ക് ഒന്നരക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് പറക്കും. യാത്രക്കാർ നീല നിറത്തിലെ പാൻറും വെള്ള ഷർട്ടും ധരിച്ച് യൂനിഫോം നിലനിർത്തിയാണ് പോവുക. ഈ സംഘത്തെ ശിങ്കാരി മേളമുൾപ്പെടെയുള്ള വാദ്യങ്ങളുമായി സ്വീകരിക്കാനാണ് നോർത്ത് മലബാർ ചേംബർ കണ്ണൂർ ഭാരവാഹികളുടെ പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.