ദുബൈ: കാസർകോട് കാനത്തൂർ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൂട്ടായ്മയുടെ പത്താം വാർഷിക ആഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു. ദുബൈ ഗർഹൂദിലെ ഈറ്റ് ആൻഡ് ഡ്രിങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാധ്യമ പ്രവർത്തക തൻസി ഹാഷിർ ഉദ്ഘാടനം ചെയ്തു.
കാനത്തൂർ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അഖിൽ നമ്പ്യാർ അധ്യക്ഷതവഹിച്ചു. യോഗത്തിൽ കൂട്ടായ്മ സെക്രട്ടറി കുമാരൻ നെയ്യംകയം സ്വാഗതം പറഞ്ഞു. ചെയർമാൻ മണികണ്ഠൻ നീരാവളപ്പ്, പാടി ഗംഗാധരൻ നായർ, പ്രവാസി എഴുത്തുകാരൻ ഗംഗാധരൻ രാവണേശ്വരം എന്നിവർ ആശംസകർ നേർന്നു. കൂട്ടായ്മ ട്രഷറർ രതീഷ് നാരായണൻ നന്ദി അറിയിച്ചു. പരിപാടിയിൽ കാസർകോട് ജില്ലയിലെ മറ്റു പ്രവാസി സംഘടന ഭാരവാഹികളും കുടുംബാംഗങ്ങളും പങ്കെടുത്തു. കാനത്തൂർ പ്രവാസി കൂട്ടായ്മയുടെ പത്താം വാർഷികത്തിൽ ഒരുവർഷം നീളുന്ന പരിപാടികൾക്ക് തുടക്കമായി.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച അഖിൽ നമ്പ്യാർ, ശബരിനാഥ് മൂടേംവീട്, ആശിഷ് മണികണ്ഠൻ, ഗായത്രി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ഓണസദ്യയും കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാപരിപാടിയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.