യു.എ.ഇ: ഇന്ത്യയിലെയും ജി.സി.സിയിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജ്വല്ലേഴ്സ് ഈദ് അല്‍-അദ്ഹ ആഘോഷത്തോടനുബന്ധിച്ച് സൂപ്പര്‍ ഗോള്‍ഡന്‍ സേവര്‍ ഓഫര്‍ അവതരിപ്പിച്ചു. പ്രത്യേകാവസരങ്ങള്‍ അവസ്മരണീയമാക്കുന്നതിന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സവിശേഷമായ ഓഫറാണ് കല്യാണ്‍ ജ്വല്ലേഴ്സ് അവതരിപ്പിക്കുന്നത്.
ജൂണ്‍ 14 മുതല്‍ 30 വരെയുള്ള കാലയളവില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവും ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍, അണ്‍കട്ട് ആഭരണങ്ങള്‍ എന്നിവക്ക് പണിക്കൂലിയില്‍ 20 ശതമാനം വരെ ഇളവും ലഭിക്കും. 4000 ദിർഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ ആകര്‍ഷകമായ ഓഫറുകള്‍ സ്വന്തമാക്കാം.
കൂടാതെ അധികമായി ഓരോ 2000 ദിർഹത്തിന്റെ പര്‍ച്ചേസ് നടത്തുമ്പോഴും ‘മള്‍ട്ടിപ്ലയര്‍ ബെനിഫിറ്റി’ലൂടെ കൂടുതൽ ഇളവുകളും ലഭിക്കും. നിത്യവും അണിയുന്ന ആഭരണങ്ങള്‍ മുതല്‍ ഹെവിവെയ്റ്റ് ആഭരണങ്ങള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.