ഷാര്‍ജ: വാണിജ്യ-വിനോദ സഞ്ചാര-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് അനുയോജ്യ ദേശം എന്ന നിലയിൽ ഷാർജയുടെ പെരുമയേറ്റുന്ന വമ്പൻ പദ്ധതികൾക്ക് തുടക്കമായി. ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ശുറൂക്ക്) നിർമാണ രംഗത്തെ പ്രബലരായ അബൂദബിയിലെ ഇൗഗിൾ ഗ്രൂപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ അനാവരണം സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു.
അത്യാധുനിക താമസ^ഷോപ്പിങ് വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് 300 കോടി ദിർഹം ചെലവു പ്രതീക്ഷിക്കുന്ന മറിയം ഐലൻഡ്, കൽബ വാട്ടർ ഫ്രണ്ട്, പാലസ് അൽ ഖാൻ എന്നീ പദ്ധതികളാണ് ഈഗിൾ ഹിൽസ് ഷാർജ ഡെവലപ്മെൻറ് കൂട്ടായ്മ നടപ്പാക്കുക.
ശുറൂഖ് ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, ശുറൂഖ് സി.ഇ.ഒ മർവാൻ ജാസിം അൽ സർക്കാൽ, ഈഗിൾ ഹിൽസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ഷാർജയിലുള്ളവരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്താനും എമിറേറ്റിെൻറ സമഗ്രവികസനവും പുതിയ കൂട്ടായ്മയിലൂടെ സാധിക്കുമെന്ന് ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.
അല്‍ഖാന്‍ തടാകത്തിനും മംസാര്‍ ഉപദ്വീപിനും ഇടയിലായി നാലര ലക്ഷത്തിലേറെ ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മറിയം ദ്വീപ് ഒരുക്കുക. 1890 ആഡംബര വില്ലകൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ, നൂറു കണക്കിന് റസ്റ്ററൻറുകൾ, കോഫീ ഷോപ്പുകൾ, കുട്ടികളുടെ പാർക്ക്, മറ്റു വിനോദ കേന്ദ്രങ്ങൾ എന്നിവ ഇവിടെ ഉയരും. ചെലവ് 240 കോടി ദിർഹം.
ഷാര്‍ജയിലെ പ്രാചീന മത്സ്യ ബന്ധന മേഖലയും പരമ്പരാഗത ഗ്രാമവും ഉള്‍കൊള്ളുന്ന കടലോര മേഖലയിലാണ് പാലസ് അൽഖാൻ പദ്ധതി വരുന്നത്. പഴയ കാല കോട്ടകളും കുടിലുകളും പള്ളികളും സൈനീക നിരീക്ഷണ കേന്ദ്രങ്ങളുമുള്ള ഈ കടലോരം വിനോദ സഞ്ചാരികളുടെ ഇഷ്ട മേഖലയാണ്. 2016ൽ ലണ്ടനിലെ വാന്‍ പുരസ്കാരവും ഇൗ ഗ്രാമം നേടിയിട്ടുണ്ട്. 66,302 ചതുരശ്ര മീറ്ററിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പുത്തൻ നിർമാണ രീതികൾ അവലംബിച്ച് തയ്യാറാക്കുന്ന പഞ്ചനക്ഷത്ര സമുച്ചയം േമഖയിലെ ആദ്യ വാട്ടർ ഫ്രണ്ട് റിസോട്ടാണ്. ചെലവ് 12കോടി ദിർഹം തോടുകളുടെയും കണ്ടല്‍ വനങ്ങളുടെയും അപൂര്‍വ്വ ജലജീവികളുടെയും മേഖലയായ കൽബയിൽ ഇക്കോ ടൂറിസം പദ്ധതി വികസന കേന്ദ്രത്തിെൻറ മധ്യഭാഗത്താണ് കല്‍ബ വാട്ടര്‍ ഫ്രണ്ട് ഒരുങ്ങുന്നത്. 17000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണ് ഈ പദ്ധതിക്കുള്ളത്.
അന്താരാഷ്ട്ര ബ്രാൻഡുകളുടെ എൺപതിലേറെ ഔട്ട് ലെറ്റുകൾ,റസ്റ്ററന്റുകൾ, വിനോദ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. മറിയം ദ്വീപിെൻറ നിര്‍മാണം 2019 നാലാം പാദത്തില്‍ പൂര്‍ത്തിയാകും. അല്‍ഖാന്‍ പദ്ധതി 2020 രണ്ടാം പാദത്തിലും കല്‍ബ വാട്ടര്‍ഫ്രണ്ട് 2019 മൂന്നാം പാദത്തിലും പൂര്‍ത്തിയാകുമെന്ന് ഈഗിള്‍ ഹില്‍സ് ചെയര്മാന് മുഹമ്മദ് ആല് അബ്ബാര്‍ പറഞ്ഞു. പരമ്പരാഗത മൂല്യങ്ങൾ മുറുകെപ്പിടിച്ച് ഷാർജ നടത്തുന്ന വികസനക്കുതിപ്പിെൻറ ഭാഗമാവുന്നത് ആഹ്ലാദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.