കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മിറ്റിയുടെ കേരളപ്പിറവി ആഘോഷം ഡോ. പ്രേംകുമാർ
ഉദ്ഘാടനം ചെയ്യുന്നു
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. ഫുജൈറ കൈരളി ഓഫിസിൽ നടന്ന ആഘോഷം സാമൂഹിക നിരീക്ഷകനും എഴുത്തുക്കാരനുമായ ഡോ. പ്രേംകുമാർ ഉദ്ഘാടനംചെയ്തു. കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി അധ്യക്ഷതവഹിച്ചു. ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, ട്രഷറർ ബൈജു രാഘവൻ, കൾചറൽ കൺവീനർ നമിത പ്രമോദ്, ഫുജൈറ യൂനിറ്റ് പ്രസിഡന്റ് ടി.എ. ഹഖ്, ട്രഷറർ റ്റിറ്റോ തോമസ് എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി സ്വാഗതവും ഫുജൈറ യൂനിറ്റ് സെക്രട്ടറി ഹരിഹരൻ നന്ദിയും പറഞ്ഞു. തുടർന്ന് കൈരളിയുടെ ഫുജൈറ, കോർഫക്കാൻ, ദിബ്ബ, കൽബ യൂനിറ്റുകളിലെ കലാപ്രതിഭകളും ബാലകൈരളി അംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സുധീർ തെക്കേക്കര, വിഷ്ണു അജയ്, പ്രദീപ് കുമാർ, റഷീദ് കല്ലുമ്പുറം, പ്രമോദ് പട്ടാന്നൂർ, കെ.എൽ.അഷറഫ്, സുനിൽ ചെമ്പള്ളിൽ, പ്രിൻസ് തെക്കൂട്ടയിൽ, ഷജറത്ത് ഹർഷൽ, രഞ്ജിനി മനോജ്, ശ്രീവിദ്യ ടീച്ചർ എന്നിവർ ആഘോഷപരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.