വിൽസൺ പട്ടാഴി (പ്രസിഡൻറ്),സുജിത് വി.പി (സെക്രട്ടറി),ബൈജു രാഘവൻ (ട്രഷറർ)
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ സമ്മേളനം ഇ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി, സെൻട്രൽ കമ്മിറ്റി വനിത കൺവീനർ രഞ്ജിനി മനോജ് എന്നിവർ ആശംസ നേർന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം റാഷീദ് കല്ലുമ്പുറം നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി അംഗം പ്രദീപ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി സുജിത്ത് വി.പി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബൈജു രാഘവൻ സാമ്പത്തിക റിപ്പോർട്ടും, സെൻട്രൽ കമ്മിറ്റി അംഗം പ്രിൻസ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. വിൽസൺ പട്ടാഴി, എ.പി സിദ്ദിഖ്, അഷറഫ് പിലാക്കൽ എന്നിവരടങ്ങിയ പ്രസീഡിയം പ്രതിനിധി സമ്മേളനം നിയന്ത്രിച്ചു.
കൈരളി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി സുജിത് വി.പി (സെക്രട്ടറി), വിൽസൺ പട്ടാഴി (പ്രസിഡൻറ്), ബൈജു രാഘവൻ (ട്രഷറർ), റാഷീദ് കല്ലുമ്പുറം, പ്രദീപ് കുമാർ (വൈസ് പ്രസിഡൻറുമാർ), സുധീർ തെക്കേക്കര, വിഷ്ണു അജയ് (ജോ. സെക്രട്ടറിമാർ), ഉമ്മർ ചോലക്കൽ (ജോ. ട്രഷറർ) എന്നിവരെ കൂടാതെ സബ് കമ്മിറ്റി കൺവീനർമാരായി ലെനിൻ ജി. കുഴിവേലിൽ (മീഡിയ, ഐ.ടി), ഷജറത്ത് ഹർഷൽ (വനിത വിഭാഗം), അഷറഫ് പിലാക്കൽ (നോർക്ക, മലയാളം മിഷൻ), പ്രിൻസ് തെക്കൂട്ടയിൽ (സ്പോർട്സ്), നമിത പ്രമോദ്, രഞ്ജിനി മനോജ് (കൾചറൽ), കെ.പി സുകുമാരൻ (ബാലകൈരളി), അൻവർ ഷാ യുവധാര (സാഹിത്യം) എന്നിവർ ഉൾപ്പെടുന്ന 31 അംഗ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.