എം.ഇ.എസ്​ പൊന്നാനി കോളജ്​ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ (മെസ്പ) നേതൃത്വത്തിൽ നടന്ന കടവനാട് മുഹമ്മദ്​ അനുശോചന യോഗം

കടവനാട് മുഹമ്മദ്​ അനുശോചനയോഗം

ദുബൈ: എം.ഇ.എസ്​ പൊന്നാനി കോളജ്​ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ (മെസ്പ) നേതൃത്വത്തിൽ എം.ഇ.എസ്​ സംസ്ഥാന ജനറൽ സെക്രട്ടറിയും എം.ഇ.എസ്​ പൊന്നാനി കോളജ്​ മുൻ ചരിത്രവിഭാഗം മേധാവിയുമായിരുന്ന പ്രെഫ. കടവനാട് മുഹമ്മദിന്‍റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. മെസ്പ മുഖ്യരക്ഷാധികാരികളായ നാരായണൻ വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു. യാഖൂബ് ഹസൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.ഇ.എസ്​ ദുബൈ ഘടകം പ്രസിഡന്‍റ്​ ലൈജു കാരോത്തുകുഴിയിൽ, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, എം.ഇ.എസ്​ ഗ്ലോബൽ അലുംനി ഫോറം പ്രസിഡന്‍റ് അബ്ദുൽ അസീസ്, പൊന്നാനി വെൽഫയർ കമ്മിറ്റി പ്രസിഡന്‍റ് ഹാഫിസ് അലി, പൊന്നാനി ഗ്ലോബൽ കൾച്ചറൽ പ്രസിഡന്‍റ് മുഹമ്മദ് അനീഷ്, ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് ബാബുരാജ്, അക്കാഫ് വൈസ് പ്രസിഡന്‍റ് ശ്യാം വിശ്വനാഥ്, പൂർവ്വ വിദ്യാർത്ഥികളായ മുഹമ്മദ് വെളിയങ്കോട്, ബബിത ഷാജി എന്നിവർ സംസാരിച്ചു. ജഹാംഗീർ ഇളയടത്തിന്‍റെ അനുശോചനക്കുറിപ്പ് വേദിയിൽ വായിച്ചു. മെസ്പ ഭാരവാഹികളായ അബ്ദുല്ലക്കുട്ടി, അബ്ദുൽ സത്താർ, ഷരീഫ് കുന്നത്ത് എന്നിവർ നേതൃത്വം നൽകി. ഷാജി ഹനീഫ് ആമുഖ പ്രസംഗവും സുധീർ സ്വാഗതവും ഹാരിസ് വാകയിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kadavanad Muhammad condolence meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.