അ​ഖി​ലേ​ന്ത്യ ക​ബ​ഡി ഫെ​സ്റ്റ് മൂ​ന്നാം സീ​സ​ൺ ജേ​താ​ക്ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

കബഡി ഫെസ്റ്റ്: അർജുന അച്ചേരി ചാമ്പ്യന്മാർ

അജ്മാൻ: വിന്നേഴ്സ് സ്പോർട്സ് ക്ലബിൽ സാരഥി യു.എ.ഇ സംഘടിപ്പിച്ച അഖിലേന്ത്യ കബഡി ഫെസ്റ്റ് മൂന്നാം സീസണിൽ അർജുന അച്ചേരി ചാമ്പ്യന്മാരായി. റെഡ് സ്റ്റാർ ദുബൈയാണ് ഫസ്റ്റ് റണ്ണർ അപ്പ്. കിങ് സ്റ്റാർ ദുബൈ സെക്കൻഡ് റണ്ണറപ്പും സംഘചേതന കുതിരക്കോട് തേഡ് റണ്ണറപ്പുമായി. മികച്ച റൈഡറായി എം.എസ്. ആച്ചേരിയെയും ഓൾ റൗണ്ടറായി ആദർശ് റെഡ് സ്റ്റാറിനെയും ക്യാച്ചർ ആയി സാഗർ ബി. കൃഷ്ണ ആച്ചേരിയെയും ഭാവി താരമായി ശ്രാവൺ സാരഥിയെയും തിരഞ്ഞെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ചന്ദ്രൻ ഇരിയ അധ്യക്ഷത വഹിച്ചു. റിലയബ്ൾ ഗ്രൂപ് പാർട്ണർ രാജേഷ് ബരിക്കുളവും സജീറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

സാരഥി യു.എ.ഇ പ്രസിഡന്‍റ് നാരായണൻ അരമങ്ങാനം, ജനറൽ സെക്രട്ടറി ഗിരീഷ് മടികൈ, സ്പോർട്സ് കൺവീനർ സന്തോഷ് കരിന്തളം, രക്ഷാധികാരികളായ ഉമാവരൻ മടികൈ, മാധവൻ കാഞ്ഞങ്ങാട്, തമ്പാൻ പനക്കുൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് വൈ.എ. റഹീം, വി. നാരായണൻ നായർ, മുരളീധരൻ നമ്പ്യാർ രാവണേശ്വരം, ഇന്ത്യൻ കബഡി ഓർഗനൈസേഷൻ പ്രസിഡന്‍റ് ഇ.വി. മധു എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ പ്രമോദ് കൂട്ടക്കനി സ്വാഗതവും ഫിനാൻസ് കൺവീനർ ഇ.വി. മുരളീധരൻ നന്ദിയും പറഞ്ഞു. സമ്മാനവിതരണം രാജേഷ് നീലേശ്വരം (റുക്കീൻ അൽഷിഫ മെഡിക്കൽ സെന്‍റർ), ഗോപാലകൃഷ്ണൻ നൂഞ്ഞി (നുസുഫ് അൽ ക്വമാർ റെഡിമെയ്ഡ് ഗാർമെന്‍റ്സ്), ചന്ദ്രൻ അമ്പാടി, സത്യൻ അമ്പലത്തുംകര എന്നിവർ വിതരണം ചെയ്തു.

Tags:    
News Summary - Kabaddi Fest: Arjuna Achery Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.