മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ബ്രദേഴ്സ് കന്തല്‍ യു.എ.ഇയുമായി സഹകരിച്ച് നടത്തുന്ന കബഡി ചാമ്പ്യൻഷിപ്പിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്യുന്നു
അബൂദബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ബ്രദേഴ്സ് കന്തല്‍ യു.എ.ഇയുമായി സഹകരിച്ച് ഈമാസം 17ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ എം.എം. നാസര്‍ സ്മാരക കബഡി ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കും. ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുല്‍ സലാമിന് നല്‍കി സി.എച്ച്. അസ്‌ലം കാഞ്ഞങ്ങാട് നിര്‍വഹിച്ചു. മുജീബ് മൊഗ്രാല്‍ ചാമ്പ്യന്‍ഷിപ്പിനെ കുറിച്ച് വിശദീകരിച്ചു. 14 ടീമുകളാണ് പങ്കെടുക്കുന്നത്. സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ പി.കെ. അഹമ്മദ് ബല്ലാകടപ്പുറം, ഇസ്ലാമിക് സെന്‍റര്‍ പബ്ലിക് റിലേഷന്‍ സെക്രട്ടറി സലിം നാട്ടിക, ജില്ല കെ.എം.സി.സി പ്രസിഡന്‍റ് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല, ട്രഷറര്‍ അബ്ദുല്‍ റഹിമാന്‍ ഹാജി, മണ്ഡലം പ്രസിഡന്‍റ് ഉമ്പു ഹാജി പെര്‍ള, കെ.കെ. സുബൈര്‍ കാഞ്ഞങ്ങാട്, മൊയ്തീന്‍ ബല്ലാകടപ്പുറം, അസീസ് കന്തല്‍, റസാക്ക് നല്‍ക്ക, ഹമീദ് മാസ്സിമ്മാര്‍, റംഷാദ് കന്തല്‍, അബ്ദുല്‍ ലത്തീഫ് അക്കര, ഹുസൈന്‍ കാദര്‍ ആരിക്കാടി, ഷബീര്‍ കാഞ്ഞങ്ങാട്, മണ്ഡലം ജനറല്‍ സെക്രട്ടറി ഇസ്മായില്‍ മുഗളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.