??.?? ?????????? ???????????? ??????????? ???? ???????? ???????????? ???????? ??????????????? ????????????

വിടപറഞ്ഞത്‌  ആയിരങ്ങൾക്ക്​  അഭയം നൽകിയ  മനുഷ്യ സ്നേഹി

ദുബൈ: യു.എ.ഇ യില്‍ തൊഴില്‍ തേടി വരുന്ന നിരവധി മലയാളികള്‍ക്ക് കാരുണ്യ ഹസ്തം നീട്ടി  ജീവിത വഴി കാണിച്ചു കൊടുത്ത വിശാല വ്യക്തിത്വമായിരുന്നു  ഞായറാഴ്ച്ച അന്തരിച്ച പ്രമുഖ വ്യവസായിയും അല്‍ റിയാമി ഗ്രൂപ്പി​​െൻറ  സ്ഥാപകനുമായ കണ്ണൂര്‍ സ്വദേശി കെ.പി ശ്രീധരന്‍ നമ്പ്യാര്‍. തൊഴിൽ തേടി എത്തു​േമ്പാഴുള്ള വിഷമതകളെല്ലാം സ്വയം അനുഭിച്ചറിഞ്ഞിട്ടുള്ള അദ്ദേഹം അഭയം തേടി എത്തുന്ന ആർക്കു മുന്നിലും മുഖം തിരിച്ചില്ല.  രണ്ടു പതിറ്റാണ്ടിനിടക്ക്   എണ്ണായിരത്തിലധികം ആളുകള്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഭൂരിഭാഗവും  സ്വദേശമായ മയ്യില്‍, നാറാത്ത്, കണ്ണാടിപ്പറമ്പ് പ്രദേശങ്ങളിലുള്ളവര്‍.  വിജയങ്ങളിലെല്ലാം വിനയവും സൗമ്യതയും മുഖമുദ്രയാക്കി.  

കണ്ണൂര്‍ പരേതരായ പി.വി. രയരപ്പൻ നമ്പ്യാർ–ദേവകി ദമ്പതികളുടെ മകനായ ശ്രീധരന്‍ നമ്പ്യാര്‍  1978 - ലാണ് തൊഴിൽതേടി ദുബൈയിലെത്തിയത്. പല കമ്പനികളിലും ജോലി ചെയ്തു. ഓഫീസ് ഫര്‍ണിഷിംഗ് കമ്പനിയില്‍ സെയില്‍സ് മാനായി ജോലി ചെയ്യവെ  നേടിയെടുത്ത വ്യുൽപ്പത്തിയും   മനക്കരുത്തും  മൂലധനമാക്കി അദ്ദേഹം  1994- ല്‍  അൽ റിയാമി ഗ്രൂപ്പ് സ്ഥാപിച്ചു .

 ഓഫീസ് ഫര്‍ണിഷിംഗ്  മേഖലയില്‍ തന്നെയായിരുന്നു  തുടക്കം . വിരലിലെണ്ണാവുന്ന തൊഴിലാളികളുമായി വളരെ ചെറിയ സംരംഭമായി തുടങ്ങിയ സ്ഥാപനം കണ്ണടച്ച് തുറക്കും വേഗത്തിൽ വളര്‍ന്നു പന്തലിച്ചു. കാല്‍ നൂറ്റാണ്ടിനിടക്ക് വിവിധ മേഖലകളില്‍ പ്രാവിണ്യം നേടിയ  കമ്പനികളുടെ ശ്രേണിയായി  അല്‍ റിയാമി ഗ്രൂപ്പ് മാറി.  ഏതു തരം തൊഴില്‍ തേടി വരുന്നവര്‍ക്കും ഇവിടെ ജോലി സാധ്യതകളുണ്ടായിരുന്നു.  യു.എ.ഇ ക്ക് പുറമെ ചൈന, കെനിയ, ദക്ഷിണ ആഫ്രിക്ക, ഖത്തര്‍, ഒമാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്കും  പടര്‍ന്നു.    

 ബിസിനസ്​  രംഗത്ത്‌ നിരന്തര  പരിശ്രമത്തിലുടെ വിജയ പടവുകള്‍ താണ്ടുമ്പോഴും കഷ്​ടത അനുഭവിക്കുന്നവര്‍ക്ക് എന്നും മുന്തിയ പരിഗനയാണ് ശ്രീധരന്‍  നല്‍കിയത്. പുറം ലോകത്തെ അറിയിക്കാതെ ചെയ്​തുപോന്ന നിശബ്​ദ സേവനം.   പ്രവാസ ലോകത്ത് ത​​െൻറ ജോലിക്കാരല്ലാത്തവരെ പോലും അദ്ദേഹം ഏറ്റെടുത്ത് സഹായിച്ചു  പോന്നിരുന്നെന്ന് ജീവനക്കാര്‍ പറയുന്നു. സാമ്പത്തിക മാന്ദ്യം നേരിട്ട സമയത്ത് മറ്റു കമ്പനികളില്‍ നിന്ന് ജോലി നഷ്​ടപ്പെട്ടവർക്ക്​    സ്വന്തം ചെലവില്‍ വിമാന ടിക്കറ്റ്​ നൽകി നാട്ടിലയച്ചും  പിന്നീട് അവര്‍ക്ക് വിസ നല്‍കി സ്വന്തം സ്ഥാപനത്തില്‍ ജോലി നൽകിയും സഹായിക്കാൻ അദ്ദേഹം മനസ്സ്​കാട്ടി.  നാട്ടിലെ ക്ഷേത്ര ഉത്സവങ്ങള്‍ക്കും പള്ളി നിര്‍മാണത്തിനും നേര്‍ച്ചകള്‍ക്കും ഒരേ പോലെ സഹായിയായി . ശ്രീധര​​െൻറ വിയോഗത്തില്‍ അനുശോചിച്ച് നിരവധി  പേരാണ്​ പ്രാർഥനയുമായി ഞായറാഴ്​ച വൈകിട്ട് ദുബൈ ​ക്രീക്ക് പാര്‍ക്കില്‍ ഒത്തുകൂടിയത്​. പ്രണാം ദുബൈയുടെ നേതൃത്വത്തിലും  അനുശോചന കൂട്ടായ്​മ സംഘടിപ്പിച്ചു.

News Summary - k p sreedarn nambiyar obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.