അബൂദബി: ഇസ്ലാമിക പ്രബോധന ദൗത്യനിർവഹണത്തിൽ സ്ഥല-കാല-പരിസ്ഥിതികൾ അതീവ പ്രാധാന്യമർഹിക്കുന്നുണ്ടെന്നും ഇസ്ലാമിനെ സ്നേഹ^കാരുണ്യത്തോടെ അവതരിപ്പിക്കേണ്ടതുണ്ടെന്നും ജോർദാൻ ഒൗഖാഫ്^ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുന്നാസിർ അബുൽ ബസൽ അഭിപ്രായപ്പെട്ടു. അബൂദബിയിൽ ബുധനാഴ്ച സമാപിച്ച അന്താരാഷ്ട്ര മുസ്ലിം സമൂഹ സമ്മേളനത്തിൽ (െഎ.എം.സി.സി) പെങ്കടുക്കാനെത്തിയ മന്ത്രി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.മതം ഒരിക്കലും വെറുപ്പോ വിദ്വേഷമോ പ്രകടിപ്പിക്കുന്നില്ല. അതിനാൽ പ്രബോധിത സമൂഹത്തെ ശത്രുക്കളായി കാണാൻ പാടില്ല. വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളിൽ സ്വീകരിക്കാവുന്ന ഒേട്ടറെ മാർഗങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏക മാനവിക ദർശനം ഉദ്ഘോഷിക്കുക എന്നതാണ്.
ഉദാഹരണത്തിന് ആതുരാലയങ്ങൾ, അഭയ കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപിക്കുകയും അനാഥ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനമായിരിക്കണം ലക്ഷ്യം. ബഹുസ്വരതയിൽ എന്നല്ല എവിടെയും മത^വർഗ വിഭജനം പാടില്ല. മതാന്ധത ഒരിക്കലും ബാധിക്കരുത്. തനിമയും വൈവിധ്യവും നിലനിൽക്കുന്ന ഇന്ത്യ ലോകത്തിന് മുമ്പിൽ പുതിയൊരു മാതൃകയാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംകൾ ന്യൂനപക്ഷമായ ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ പഠനവിധേയമായ വിധത്തിൽ കാര്യങ്ങൾ വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അർധ സത്യങ്ങളെയോ ഉൗഹാപോഹങ്ങളെയോ ഒരിക്കലും അവലംബിക്കരുത്. പലപ്പോഴും പ്രശ്നങ്ങളുടെ ഉദ്ഭവം സംശയങ്ങളോ തെറ്റിദ്ധാരണകളോ ആയിരിക്കുമെന്നും ഡോ. അബ്ദുന്നാസിർ അബുൽ ബസൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.