ജോർദാനിൽ ഹൈപ്പർമാർക്കറ്റ്​ തുടങ്ങാൻ യൂസഫലിക്ക്​ അബ്​ദുല്ല രാജാവി​െൻറ ക്ഷണം

ന്യൂഡൽഹി: ജോർദാനിൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാൻ ലുലു ഗ്രൂപ്പ്​ മേധാവി എം.എ.യൂസഫലിക്ക്  അബ്​ദുല്ല രാജാവി​​​െൻറ പ്രത്യേക ക്ഷണം. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഒഫ്​ കൊമേഴ്​സ്​ ആൻറ്​ ഇൻഡസ്​ട്രി (ഫിക്കി) ഡൽഹിയിൽ സംഘടിപ്പിച്ച ഇന്ത്യ^ജോർദാൻ സി.ഇ.ഒ. ഫോറത്തിനിടെയാണ്​ ചെയർമാൻ എം.എ.യൂസഫലിയെ ത​​​െൻറ രാജ്യത്ത്​ നിക്ഷേപിക്കുന്നതിനായി അബ്​ദുല്ല രാജാവ്​ ക്ഷണിച്ചത്. മൂന്ന്​ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതാണ്​ അബ്​ദുല്ല രാജാവ്​. 

ജോർദാനിലെ വാണിജ്യ മേഖലയുമായി അടുത്ത ബന്ധമാണ് ലുലുവിന്​. 45 കോടിരൂപയുടെ (ഏഴ്​ ദശലക്ഷം ഡോളർ) ഭക്ഷ്യ^-ഭക്ഷ്യഇതര ഉത്പന്നങ്ങൾ ലുലുഗ്രൂപ്പ്  ജോർദാനിൽ നിന്ന്​ ഇറക്കുമതി ചെയ്യുന്നുണ്ട്. ജോർദാനിലെ ആദ്യ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം താൻ നിർവ്വഹിക്കുമെന്നും അബ്​ദുല്ല രാജാവ്​ യോഗത്തിനിടെ അറിയിച്ചു. ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനായി 100 മില്യൺ ഡോളർ മുതൽ മുടക്കും. ഇതു സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കായി അടുത്തു തന്നെ ജോർദാൻ സന്ദർശിക്കുമെന്നും യൂസഫലി ജോർദാൻ രാജാവിനെ അറിയിച്ചു. കൂടിയാലോചനകൾക്കായി  നിക്ഷേപ വകുപ്പ്​ മന്ത്രി മുഹന്നദ്ഷെഹദെയെ രാജാവ്​ ചുമതലപ്പെടുത്തി. 90 കളിലെ കുവൈത്ത് അധിനിവേശ കാലത്ത്​ ഇന്ത്യക്കാർക്കായി ഹുസൈൻ രാജാവ്​ ചെയ്ത സഹായങ്ങളെപ്പറ്റി യൂസഫലി പറഞ്ഞപ്പോൾ അബ്​ദുല്ല രാജാവ്​ വികാരാധീനനായി. 

Tags:    
News Summary - jordan-king-memento-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.