ഷാര്‍ജ: ഷാര്‍ജയുടെ ഉപനഗരമായ അല്‍ മദാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അനധികൃത സംഘത്തെ പൊലീസ് പിടികൂടി. രണ്ട് സ്ത്രീകളും പുരുഷന്‍മാരുമാണ് പിടിയിലായത്. കൃഷി നിലച്ച തോട്ടത്തിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടം താവളമാക്കിയായിരുന്നു സംഘത്തിെൻറ നിയമലംഘനം. തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടുന്ന സ്ത്രീകളെ താമസിപ്പിച്ച് മണിക്കൂര്‍ വേതനം കണക്കാക്കി വീട്ട് ജോലികള്‍ക്കും മറ്റും എത്തിച്ച് നല്‍കലായിരുന്നു ഇവരുടെ രീതിയെന്ന് ഷാര്‍ജ പൊലീസിലെ മധ്യമേഖല കുറ്റന്വേഷണ വിഭാഗം തലവന്‍ ലെഫ്. കേണല്‍ മുഹമ്മദ് ഹമാദ് ആല്‍ തുനൈജി പറഞ്ഞു.
തന്നെ ബലാൽക്കരമായി ചിലര്‍ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ഒരു സ്ത്രീ പൊലീസ് കേന്ദ്രത്തിലേക്ക് വിളിച്ചറിയിച്ചതാണ് പ്രതികളെ പിടികൂടാന്‍ സഹായകമായതെന്ന് പൊലീസ് പറഞ്ഞു. വിളിച്ച സ്ത്രീക്ക് ഏത് സ്ഥലമാണെന്ന് അറിയില്ലായിരുന്നു. എന്നാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ മദാം നഗരത്തില്‍ നിന്ന് ഏറെ മാറി നില്‍ക്കുന്ന തോട്ടത്തില്‍ നിന്നാണ് സ്ത്രീ വിളിച്ചതെന്ന് മനസിലായി. ഉടനെ സർവസന്നാഹങ്ങളുമായി പൊലീസ് തോട്ടം വളഞ്ഞു. പ്രതികളെ പിടികൂടി. ഇവരെ കോടതി റിമാൻറ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.