അബൂദബി വേള്‍ഡ് പ്രഫഷനല്‍ ജിയു ജിറ്റ്സു ചാമ്പ്യന്‍ഷിപ്
ഉദ്ഘാടനവേദിയിൽ അബൂദബി കിരീടാവകാശിയും
അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ
ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാൻ
അബൂദബി: പതിനാറാമത് അബൂദബി വേള്‍ഡ് പ്രഫഷനല്‍ ജിയു ജിറ്റ്സു ചാമ്പ്യന്‍ഷിപ് അബൂദബി മുബാദല അറീനയില്‍ തുടങ്ങി. അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
നവംബര്‍ 16 വരെയാണ് ചാമ്പ്യന്‍ഷിപ് നടക്കുക. 137 രാജ്യങ്ങളില്‍ നിന്നായി 9000ത്തിലധികം താരങ്ങള്‍ വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും.
കായികമന്ത്രി ഡോ. അഹമ്മദ് ബെല്‍ഹൂല്‍ അല്‍ ഫലാസി, അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് ചെയർപേഴ്സന് സാറാ അവാധ് മുസല്ലം, യു.എ.ഇ ജിയു ജിറ്റ്സു ഫെഡറേഷന് ചെയര്‍മാനും ജിയു ജിറ്റ്സു ഏഷ്യന്‍ യൂനിയന്‍ പ്രസിഡന്റും അന്താരാഷ്ട്ര ജിയു ജിറ്റ്സു ഫെഡറേഷന് സീനിയര്‍ വൈസ് പ്രസിഡന്റുമായ അബ്ദുല്‍ മുനിം അല്‍സായിദ് മുഹമ്മദ് അല്‍ ഹാഷ്മി, യു.എ.ഇ ജിയു ജിറ്റ്സു ഫെഡറേഷന് അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.