ദുബൈ: തൃശൂര്‍ ജില്ലയിലെ വടുതല, വട്ടംപാടം, ചെറുവത്താണി, മുതുവമ്മല്‍ നിവാസികളുടെ യു.എ.ഇയിലെ കൂട്ടായ്മയായ ‘സൗഹൃദ പ്രവാസി കൂട്ടം’ സംഘടിപ്പിക്കുന്ന പ്രവാസി ഫെസ്റ്റ് 2025നോട് അനുബന്ധിച്ച് നടത്തുന്ന കായിക മത്സര ജഴ്സി പ്രകാശനം ചെയ്തു.
ദുബൈ വുഡ് ലം പാര്‍ക്ക് ഇംഗ്ലീഷ് സ്കൂള്‍ അങ്കണത്തില്‍ നവംബര്‍ 30നാണ് പ്രവാസി ഫെസ്റ്റ്. ആഷിഖ്, മുഹമ്മദ് ഫാറൂക്ക്, ഫക്റുദ്ദീന്, ഹക്കീം തുടങ്ങിയവര്‍ ടീം റെഡ്, ടീം വൈറ്റ്, ടീം ബ്ലാക്ക്, ടീം ബ്ലൂ ജഴ്സികള്‍ പ്രകാശനം ചെയ്തു. സൗഹൃദ കൂട്ടം സെക്രട്ടറി മുഹമ്മദ് അലി, കോഓര്‍ഡിനേഷന്‍ അംഗങ്ങളായ നബീല്‍, ഷാഫിര്‍, ഷക്കീര്‍, ടി.യു. ഫക്റുദ്ദീന് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.