ദുബൈ: യു.എ.ഇയിലെ മികച്ച ബ്രാൻറുകളുടെ മുൻനിരയിൽ തുടർച്ചയായി നാലാം തവണയും ജീപ്പാസ്. 2015 മുതലാണ് വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പിെൻറ അഭിമാന ബ്രാൻറായ ജീപ്പാസ് സൂപ്പർബ്രാൻറ് ബഹുമതി നിലനിർത്തിവരുന്നത്. കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന വർണാഭമായ ചടങ്ങിൽവെച്ച് സൂപ്പർബ്രാൻറ്സ് കൗൺസിൽ ചെയർമാൻ മൈക് ഇംഗ്ലിഷിൽ നിന്ന് വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പ് ഡയറക്ടർ ഫായിസ് ബഷീർ സൂപ്പർബ്രാൻഡ്സ് അവാർഡ് ഏറ്റുവാങ്ങി.
ഏറ്റവും മികച്ച ഉൽപന്നങ്ങൾ മിതമായ വിലയിൽ ഉറപ്പാക്കാൻ നിരന്തമായി പരിശ്രമിക്കുന്ന ജീപ്പാസിന് ലഭിച്ച നേട്ടങ്ങൾക്കെല്ലാം ഉപഭോക്താക്കളുടെ ശക്തമായ പിന്തുണ മുഖ്യകാരണമാണെന്ന് എക്സിക്യുട്ടിവ് ഡയറക്ടർ നിസാർ ടി.എൻ പറഞ്ഞു. ഇലക്ട്രോണിക് ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ, അടുക്കള ഉപകരങ്ങൾ, വ്യക്തിഗത ആവശ്യത്തിനുള്ള ഉപകരണങ്ങൾ, ലൈറ്റുകൾ, പവർടൂളുകൾ, ബാത്ത് ഫിറ്റിങ്ങുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന രീതിയിൽ 1500 ലേറെ ഉൽപന്നങ്ങളുമായി ലോകത്തെ മുൻനിര ഇലക്ട്രോണിക് ബ്രാൻറായി മുന്നേറുന്ന ജീപ്പാസ് വരും വർഷങ്ങളിലും സൂപ്പർബ്രാൻറ് സ്ഥാനം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.