???? ????? ?? ????????, ???????????? ??????????? ???????? ??????? ?????? ?????????? ??????

ധീരതേ, നിനക്ക്​ ജവഹർ എന്നു പേർ

റാസല്‍ഖൈമ:  ദേഹമാസകലം പൊള്ളലേറ്റ്​ ആശുപത്രിക്കിടക്കയിൽ മറിഞ്ഞ്​ തിരിഞ്ഞ്​ കിടക്കു​േമ്പാഴും ദൈവമേ ഞങ്ങളുടെ വേദനമാറ്റൂ എന്നല്ല, തങ്ങളുടെ ജീവൻ രക്ഷിച്ച യുവതിക്ക്​ നൻമ വരുത്തണേ എന്നാണ്​ അവർ പ്രാർഥിക്കുന്നത്​. അവർ എന്നാൽ റാസൽ ഖൈമയിലെ സ്വകാര്യ സ്​ഥാപനത്തിലെ ഡ്രൈവർമാരായ ജഗ്​പാൽ സിംഗും(24) ഹർകിരത്ത്​ സിംഗും(24).  

അവരുടെ പ്രാർഥനകളാവ​െട്ട അജ്​മാൻ സ്വദേശിനിയായ ജവഹർ സൈഫ്​ അൽ ഖുമൈത്തിക്കു വേണ്ടിയും. നടുറോഡിൽ വാഹനങ്ങൾ കൂട്ടിമുട്ടിയുണ്ടായ തീപിടിത്തത്തിൽ കുടുങ്ങി കരിഞ്ഞ്​ ചാമ്പലാകുമായിരുന്ന ഇന്ത്യൻ യുവാക്കളെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ്​ ജവഹർ രക്ഷിച്ചത്​.   യുവാക്കൾ ഒാടിച്ച ട്രക്കിൽ അല്‍ ശുഹദാ റോഡില്‍വെച്ച്​  മറ്റൊരു വാഹനം ഇടിച്ചതാണ് ദുരന്ത കാരണം. ഇന്ധന ടാങ്കില്‍ ഉരസിയതിനത്തെുടര്‍ന്ന് തീ പടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന ജഗ്പാലി​​​െൻറയും ഹര്‍കിരത്തി​​​െൻറയും വസ്ത്രത്തില്‍ തീ പിടിക്കുകയായിരുന്നു.

രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ഇരുവരും വാഹനത്തില്‍ നിന്നിറങ്ങി ഓടി. ദുരന്തം കണ്ട് ആളുകള്‍ പകച്ച് നില്‍ക്കവെയാണ്​ രക്ഷാദൂതയായി ജവഹർ കൂട്ടുകാരിക്കൊപ്പം കാറിൽ അതിലെ വന്നത്​. രണ്ടു മനുഷ്യർ മരണത്തോട്​ മല്ലിടു​േമ്പാൾ ആളുകൾ കാഴ്​ചക്കാരായി നിൽക്കുന്നത്​ കണ്ടതോടെ സമയം കളയാൻ നിന്നില്ല.  കൂട്ടുകാരിയുടെ പർദ ഉൗരിവാങ്ങി   തീയിൽ പുതഞ്ഞു നിന്ന ഹര്‍കിരത്തിനെ മൂടുകയായിരുന്നു.  ഉടനടി പൊലീസെത്തുമെന്ന്​ ആശ്വസിപ്പിച്ച്​ ധൈര്യവും പകർന്നു.

സംഭവമറിഞ്ഞ് സുസജ്ജ സംവിധാനങ്ങളോടെ എത്തിയ പൊലീസ് ഇരുവരെയും സമീപത്തെ ശൈഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്  റാക് സഖര്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട്​ യുവാക്കളെ കാണാൻ ആശുപത്രിയിലും ജവഹർ എത്തി. ദുരന്ത സ്ഥലത്ത്  ഇവരെയെത്തിച്ചത്​ ദൈവം തന്നെയെന്ന്​  സഖര്‍ ആശുപത്രിയില്‍ കഴിയുന്ന ജഗ്പാല്‍ സിംഗും ഹര്‍കിരത്ത് ഹര്‍ജീന്ദര്‍ സിംഗും ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  അപകട വിവരം നാട്ടില്‍ അറിയിച്ചിട്ടില്ല. സഹായത്തിന് സ്ഥാപനത്തില്‍ നിന്നുള്ള സുഹൃത്തുണ്ടെന്നും അവര്‍ തുടര്‍ന്നു.

ഹര്‍കിരത്തിന് ഏഴ് ദിവസം കഴിഞ്ഞും തനിക്ക് 20 ദിവസം കഴിഞ്ഞും ആശുപത്രി വിടാന്‍ കഴിയുമെന്ന് ഡോക്ടര്‍ പറഞ്ഞതായും ജഗ്പാല്‍ പറഞ്ഞു. റാക് അല്‍ഹയാത്ത് ട്രാന്‍സ്പോര്‍ട്ടിംഗ് സ്ഥാപനത്തില്‍ ജഗ്പാല്‍ രണ്ട് വര്‍ഷം മുമ്പും ഹര്‍കിരത്ത് ഒരു വര്‍ഷം മുമ്പുമാണ് ജോലിയില്‍ പ്രവേശിച്ചത്. അബായ ധാരിണിയായ യുവതി ഏഷ്യൻ യുവാക്കളെ അപായത്തിൽ നിന്ന്​ രക്ഷിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റു ചെയ്​ത റാസൽഖൈമ പൊലീസ്​ അടിയന്തിര രക്ഷാ പ്രവർത്തന വിഭാഗം മേധാവി മേജർ താരീഖ്​ അൽ ഷർഹാൻ ഇവരെ കണ്ടെത്തണമെന്നും ധീരതയെ ആദരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.  അതിനിടയിലാണ്​ ജവഹറാണ്​ ഇൗ ധീരയുവതിയെന്ന്​ തിരിച്ചറിഞ്ഞത്​. ദൈവത്തി​​​െൻറ കൈ എന്നാണ്​ റാസൽഖൈമ പൊലീസ്​ ജവഹറി​​​െൻറ ഇടപെടലിനെ വിശേഷിപ്പിച്ചത്​.  

Tags:    
News Summary - Jawahar saif Al kumaithi, Courage lady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.