ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശി ജസീം സുലൈമാന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. ഷാർജയിലെ ഖാസിമിയ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാത്രി ഷാർജ വിമാനത്താവളത്തിൽനിന്ന് നാട്ടിലേക്ക് അയക്കും. അപകടത്തിൽ പരിക്കേറ്റ ജസീമിന്റെ ഭാര്യ ഷിഫ്ന ഷീന അബ്ദുൽ നസീർ, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവരെ ദുബൈ വിമാനത്താവളം വഴിയും നാട്ടിലെത്തിക്കും. ഇതിനായുള്ള രേഖകൾ ശരിയാക്കിയതായി അനന്തപുരി പ്രവാസി കൂട്ടായ്മ ഭാരവാഹികളിലൊരാളായ ഖാൻ പാറയിൽ അറിയിച്ചു.
അപകടത്തിൽ മരിച്ച എൻ.എൻ. സനോജിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചിരുന്നു. അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം പുതുവത്സര ദിനത്തിലാണ് അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.