സ്​ത്രീവേഷത്തിലെത്തി ബാലനെ പീഡിപ്പിച്ച്​ കൊന്ന സംഭവം: വീഡിയോ പുറത്തുവിട്ടു

അബൂദബി: 11കാരനായ പാക്​ ബാലൻ അസാൻ മാജിദ്​ ജാൻജുവയെ പ്രകൃതിവിരുദ്ധ പീഡനത്തിന്​ ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തി​​​െൻറ അന്വേഷണത്തിൽ നിർണായകമായ വീഡിയോ അബൂദബി പൊലീസ്​ പുറത്തുവിട്ടു. 
ബാല​​​െൻറ രണ്ടാനമ്മയുടെ സഹോദരൻ ബുർഖ ധരിച്ച്​ ഫ്ലാറ്റിലെത്തുന്നതും കുട്ടിയെയുമായി ലിഫ്​റ്റിൽ കയറുന്നതുമാണ്​ വീഡിയോയിലുള്ളത്​. 
ബാല​​​െൻറ കഴുത്ത്​ മുറുക്കി കൊല്ലാനുപയോഗിച്ച മഞ്ഞ നിറത്തിലുള്ള കയറും വീഡി​േയായിൽ കാണാം. 
പാകിസ്​താൻ ഡോക്​ടറായ മാജിദ്​ ജാൻജുവയുടെയും റഷ്യക്കാരിയായ മാതാവി​​​െൻറയും മകനായ അസാൻ മാജിദിനെ മേയ്​ 30ന്​ പള്ളിയിൽ നമസ്​കരിക്കാൻ പോയ ശേഷം കാണാതാവുകയായിരുന്നു. 
പിറ്റേന്ന്​ ബാല​​​െൻറ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തി​​​െൻറ മുകളിൽനിന്നാണ്​ മൃതദേഹം ലഭിച്ചത്​. മൃതദേഹം കണ്ടെത്തി 48 മണിക്കൂറിനകം പ്രതിയെ വലയിലാക്കിയ പൊലീസ്​ ഇയാൾ ബാല​​​െൻറ അടുത്ത ബന്ധുവാണെന്ന്​ സൂചന നൽകിയിരുന്നു.

Tags:    
News Summary - janjua

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.