ഇറാന്​ വേണ്ടി ചാരവൃത്തി: സ്വദേശിക്ക്​ ഏഴ്​ വർഷം തടവ്​

അബൂദബി: ഇറാന്​ വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ യു.എ.ഇ പൗരന്​ വിധിച്ച ഏഴ്​ വർഷം തടവ്​ ശിക്ഷ ഫെഡറൽ സുപ്രീം കോടതിയുടെ ദേശീയ സുരക്ഷ കോടതി ശരിവെച്ചു. മറ്റു രണ്ട്​ കേസുകൾ അന്തിമ വിധിക്കായി മാർച്ച്​ അഞ്ച്​, 19 തീയതികളിലേക്ക്​ മറ്റിവെച്ചു. ഇറാന്​ വേണ്ടി ചാരപ്രവർത്തനം നടത്തുകയും അബൂദബിയിലെ ഇറാൻ എംബസി ഏജൻറുമാർക്ക്​ ഭൂപടങ്ങളും എണ്ണ-വാതക പാടങ്ങളുടെ വിവരങ്ങളും നൽകിയ സ്വദേശി പൗര​​​െൻറ തടവ്​ ശരിവെച്ചുകൊണ്ട്​ ജഡ്​ജ്​ ഫലാഹ്​ ആൽ ഹാജിരിയാണ്​ വിധി പ്രസ്​താവിച്ചത്​. കേസ്​ നടത്തിപ്പി​​​െൻറ ചെലവ്​ പ്രതി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. ജി.സി.സി പൗരന്മാർ പ്രതികളായ മറ്റു രണ്ട്​ ചാരക്കേസുകളാണ്​ വിധി പറയാനായി മാറ്റിവെച്ചത്​.

Tags:    
News Summary - jail Uae Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.