റാ​സ​ൽ ഖൈ​മ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സ​ഊ​ദ്​ ബി​ൻ സ​ഖ​ർ അ​ൽ ഖാ​സി​മി​ക്കൊ​പ്പം യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ഡ​ൽ​ഹി, യു.​എ.​ഇ മെ​ത്രാ​പ്പോ​ലീ​ത്ത കു​റി​യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ്

യാ​ക്കോ​ബാ​യ സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത റാ​സ​ൽ ഖൈ​മ ഭ​ര​ണാ​ധി​കാ​രി​യെ ക​ണ്ടു

റാ​സ​ൽ​ഖൈ​മ: യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും റാ​സ​ൽ ഖൈ​മ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സ​ഊ​ദ്​ ബി​ൻ സ​ഖ​ർ അ​ൽ ഖാ​സി​മി​യു​മാ​യി യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ഡ​ൽ​ഹി, യു.​എ.​ഇ മെ​ത്രാ​പ്പോ​ലീ​ത്ത കു​റി​യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ് റാ​സ​ൽ ഖൈ​മ പാ​ല​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യാ​ക്കോ​ബാ​യ സ​ഭ​യു​ടെ പ​ള്ളി​ക​ൾ​ക്ക് ന​ൽ​കു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ൾ​ക്കും മെ​ത്രാ​പ്പോ​ലീ​ത്ത ന​ന്ദി അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 15ന് ​ന​ട​ക്കു​ന്ന സെ​ന്‍റ്​ ഗ്രി​യോ​റി​യോ​സ്​ ജേ​ക്ക​ബൈ​റ്റ്​ സി​റി​യ​ൻ പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഹാ​ർ​വെ​സ്റ്റ്​ ഫെ​സ്റ്റി​ന്​ എ​ല്ലാ​വി​ധ ആ​ശം​സ​യും ഭ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ റാ​സ​ൽ ഖൈ​മ സെ​ന്‍റ്​ ഗ്രി​യോ​റി​യോ​സ്​ ജേ​ക്ക​ബൈ​റ്റ്​ സി​റി​യ​ൻ പ​ള്ളി വി​കാ​രി​യും സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​സ​ജി കാ​രാ​വ​ള്ളി​ൽ, സോ​ണ​ൽ കൗ​ൺ​സി​ൽ അം​ഗ​വും, പ​ള്ളി സെ​ക്ര​ട്ട​റി​യു​മാ​യ സ​ന്തോ​ഷ് അ​ല​ക്സാ​ണ്ട​ർ, ജോ.​ട്ര​സ്റ്റി ഷി​ജു കോ​യി​ക്ക​ൽ എ​ന്നി​വ​ർ അ​നു​ഗ​മി​ച്ചു.

Tags:    
News Summary - Jacobite Church Metropolitan met Ras Al Khaimah ruler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.