റാസല്‍ഖൈമ: യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ റാക് ജൈസ് മലനിരയില്‍ ആഢംബര സൗകര്യങ്ങളോടെ തമ്പ് നിര്‍മാണത്തിന് റാക് ടൂറിസം ഡെവലപ്പ്മെൻറ് അതോറിറ്റി (ടി.ഡി.എ). ഈ വര്‍ഷാവസാനത്തോടെ അത്യാധുനിക സൗകര്യങ്ങളുള്ള 37 റൂമുകളാണ് ജബല്‍ ജൈസില്‍ ഒരുക്കുകയെന്ന് ടി.ഡി.എ സി.ഇ.ഒ ഹൈത്തം മത്താര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും നീളമേറിയ റാസല്‍ഖൈമയിലെ സിപ്പ് ലൈനിൽ ഇതുവരെ 10,000ത്തോളം പേര്‍ വന്നെത്തി.
സന്ദര്‍ശകരുടെ ആധിക്യം കണക്കിലെടുത്ത് സിപ്പ് ലൈന്‍ ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ നടക്കുകയാണ്. ഈ വര്‍ഷം ദശലക്ഷം സന്ദര്‍ശകരെ സ്വീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന റാസല്‍ഖൈമ ലക്ഷ്യം മറികടക്കും. റഷ്യയില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം സന്ദര്‍ശകരാണ് ജൂണ്‍ വരെ റാസല്‍ഖൈമയിലെത്തിയത്. ജര്‍മനി, യു.കെ, കസാഖിസ്താന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. ഈ വര്‍ഷം പകുതി അവസാനിക്കുമ്പോള്‍ ആഗോള സന്ദര്‍ശകരുടെ എണ്ണത്തില്‍ മൊത്തം 14 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഹൈത്തം മത്താര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.