150 ദിർഹത്തിന്​ നാട്ടിലേക്ക്​ ഇഷ്​ടം പോലെ വിളിക്കാൻ ഇത്തിസലാത്ത്​ പ്ലാൻ

ദുബൈ: പ്രവാസികളെ ഏറെ സന്തോഷിപ്പിക്കുന്ന പുത്തൻ ഒാഫറുമായി യു.എ.ഇയുടെ സർക്കാർ ടെലികോമായ ഇത്തിസലാത്ത്​. 150 ദിർഹം പ്ലാനിലെ ഉപഭോക്​താക്കൾക്ക്​ തെരഞ്ഞെടുക്കുന്ന ഒരു ​രാജ്യത്തേക്ക്​ ഇത്തിസലാത്ത്​ ലാൻറ്​ലൈനിൽ നിന്ന്​ ദിവസം ഒരു മണിക്കൂറിലേറെ സംസാരിക്കാവുന്ന പദ്ധതിയാണ്​   പ്രഖ്യാപിച്ചത്​. 64 രാജ്യങ്ങളുടെ പട്ടിക രണ്ടാക്കി തിരിച്ചാണ്​ പാക്കേജ്​. ഇതിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ്​ മാസം 33 മണിക്കൂർ സംസാരിക്കാനാവുക. സൗദി, കുവൈത്ത്​, ഒമാൻ, ബഹ്​റൈൻ,  ഖത്തർ, തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലേക്ക്​ 150 ദിർഹം പ്ലാനിൽ പതിനാറര മണിക്കൂറാണ്​ സംസാരിക്കാനാവുക. കൂടുതൽ  വിവരങ്ങൾ    800101 എന്ന നമ്പറിൽ നിന്നറിയാം. 

Tags:    
News Summary - ithisalat-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.