ഫുജൈറ ഇൻകാസ്–ജെ.സി.സി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്​ ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി ഷിജി അന്ന ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ഫുജൈറ ഇൻകാസ്​-​ജെ.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഫുജൈറ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇൻകാസ്–ജവഹർ ചിൽഡ്രൻസ് ക്ലബ്ബ് (ജെ.സി.സി) ഫുജൈറ ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ മൂന്നിന് നാലുമണിക്ക് ഫുജൈറ എക്സ്പോ സെന്‍ററിന് സമീപം ആരംഭിച്ച ക്യാമ്പ് രാത്രി ഒമ്പതുമണിവരെ നീണ്ടു. ഇൻകാസ്– ജെ.സി.സി പ്രസിഡന്‍റ്​ അനുരഞ്ജ് സന്തോഷിന്‍റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി ഷിജി അന്ന ജോസഫ് ഉദ്ഘാടനം ചെയ്തു . ജെ.സി.സി ചീഫ് കോഓഡിനേറ്റർ ഷജിൽ വടക്കേക്കണ്ടി ആമുഖഭാഷണവും ഇൻകാസ് ഫുജൈറ പ്രസിഡന്‍റ്​ ജോജു മാത്യു മുഖ്യപ്രഭാഷണവും നടത്തി.

ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, സെക്രട്ടറി ബിജോയ് ഇഞ്ചിപ്പറമ്പിൽ, വർക്കിങ് പ്രസിഡന്‍റ്​ നാസർ പറമ്പിൽ, കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്‍റ്​ എൻ.എം. അബ്ദുൽ സമദ്, ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ, ഇൻകാസ് ഫുജൈറ ട്രഷറർ ജിതേഷ് നമ്പറോൻ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മുരളീധരൻ ജെ.സി.സി കോർഡിനേറ്റർമാരായ മനു ജോൺ, കെ.സി. സ്മിത, ചിൽഡ്രൻസ് ക്ലബ് ഭാരവാഹികളായ അൽ അമീൻ, നെയ്തൻ ജോ റോണി, ഡെയ്ൻ ബിജോയ്, നിദാൽ നാസർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്യാമ്പിൽ എഴുപതോളം പേർ രക്തദാനം നടത്തി. ജെ.സി.സി കുട്ടികൾ സംഘാടകരായ പരിപാടിക്ക് ‘വിബ്​ജിയോർ’ അഡ്വൈസർമാരായ ബിൻസി എസ്. പോൾ, വിജി സന്തോഷ്, നസീറ റാഫി, രേഷ്മ റിനു, ജിജി ജിനീഷ്, രഞ്ജിത്ത്, സഫാദ് റോജിനി വിനീഷ്, ജിനി മനു, ആൻസി തുടങ്ങി യവർ നേതൃത്വം നൽകി. ജെ.സി.സി ജനറൽ സെക്രട്ടറി അന്ന എലിസബത്ത് ജിനീഷ് സ്വാഗതവും ട്രഷറർ ആന്‍റണി മനു നന്ദിയും പറഞ്ഞു.

Tags:    
News Summary - Fujairah Incas JCC organizes blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.