കെ.എം.കെ. വെള്ളയിൽ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം ഫൈസൽ എളേറ്റിലിന്​ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ്​ കെ ബാലകൃഷ്ണൻ സമർപ്പിക്കുന്നു

കെ.എം.കെ. വെള്ളയിൽ അനുസ്മരണം

ദുബൈ: മാപ്പിളപ്പാട്ട്​ ഗായകൻ, സംഗീത സംവിധായകൻ, രചയിതാവ്, വിധികർത്താവ് തുടങ്ങി ഒട്ടേറെ മേഖലകളിൽ പ്രവർത്തിച്ച കെ.എം.കെ. വെള്ളയിൽ മാപ്പിള സംഗീതത്തിന് ഒട്ടേറെ സംഭാവനകൾ ചെയ്ത വ്യക്തിത്വമാണെന്ന് ഫൈസൽ എളേറ്റിൽ. ഓൾ കേരള മാപ്പിള സംഗീത അക്കാദമി യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച കെ.എം.കെ. വെള്ളയിൽ അനുസ്മരണ ചടങ്ങിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എം.കെ. വെള്ളയിൽ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം പരിപാടി ഉത്‌ഘാടനം ചെയ്ത ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ്​ കെ. ബാലകൃഷ്ണനിൽനിന്ന്​ ഏറ്റുവാങ്ങി.

കർമശ്രേഷ്ഠ പുരസ്‌കാരം യഹ്​യ തളങ്കരക്ക്​ മാധ്യമ പ്രവർത്തകൻ എം.സി.എ. നാസർ സമ്മാനിച്ചു. കല സേവാ അവാർഡ് സുൾഫിക്കർ അസീസിനും സമ്മാനിച്ചു. പ്രസിഡന്‍റ്​ കെ.എം. പാറക്കടവ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ്​ ഇസ്മായിൽ ഏറാമല, എ.കെ.എം.എസ്.എ യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി റിയാസ് മാണൂർ, ദുബൈ കെ.എം.സി.സി സർഗധാര ജനറൽ കൺവീനർ അബ്ദുൽ കാദർ അരിപ്പാമ്പ്ര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ. സുലൈമാൻ മതിലകം സ്വാഗതവും പ്രോഗ്രാം കൺവീനർ സി.കെ. മുസ്തഫ നന്ദിയും പറഞ്ഞു.

എ.കെ.എം.എസ്.എ ഗായകരായ അഷ്‌റഫ് പാലക്കൽ, കെ.പി. അബ്ദു റഹ്മാൻ, സലാം പാളയത്തിൽ, എം.എം. ദിൻഷ, നൗഷാദ് നാട്ടിക, ആബിദ കുയ്യൊടി, കെ.ടി. സൈതലവി, വി.വി. റഷീദ്, വി. ഷാനിദ്, പി.ടി. ഗഫൂർ, ശുഹൂദ് ബാഫഖി, അസീസ് പന്നിത്തടം തുടങ്ങിയവർ പാട്ടോർമ പരിപാടി അവതരിപ്പിച്ചു. സിദ്ധിഖ് ചൗക്കി, അഷ്‌റഫ് തോട്ടോളി, കെ.ടി. റഫീഖ്, ഹസീന റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി. ഷമീർ ബാവ പരിപാടി സംവിധാനിച്ചു.

Tags:    
News Summary - KMK Memorial in Vellayil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.