‘ഓർമ കേരളോത്സവ’ത്തിന്‍റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം എം.എസ്. അരുൺകുമാർ എം.എൽ.എ നിർവഹിക്കുന്നു
ഓർമ കേരളോത്സവം പോസ്റ്റർ പ്രകാശനം
ദുബൈ: ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ദുബൈയിൽ നടക്കുന്ന ‘ഓർമ കേരളോത്സവ’ത്തിന്‍റെ ഔദ്യോഗിക പോസ്റ്റർ മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാർ പ്രകാശനം ചെയ്തു. പ്രവാസികളെയും നാടിനെയും സാംസ്കാരികമായി കൂട്ടിയിണക്കുന്നതിനും പ്രവാസികളുടെ കലാ-സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
ഓർമ രക്ഷാധികാരി എൻ.കെ. കുഞ്ഞഹമ്മദ്, കേരളോത്സവം ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ, ഓർമ ട്രഷറർ സാദിഖ്, പരസ്യ കമ്മറ്റി ജോ. കൺവീനർ ടി.വി. രതീഷ് എന്നിവർ പരിപാടികളുടെ ഒരുക്കങ്ങൾ വിശദീകരിച്ചു. ഓർമ സെക്രട്ടറി ജിസ്മി സനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അക്ബർ നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതം പറഞ്ഞു .
ദുബൈയിലെ അമിറ്റി സ്കൂൾ ഗ്രൗണ്ടിലാണ് കേരളോത്സവം നടക്കുന്നത്. കലാപരിപാടികൾക്കുപുറമെ കേരളത്തിലെ പ്രമുഖ സംഗീത സംഘങ്ങൾ അവതരിപ്പിക്കുന്ന സംഗീതനിശ, വിവിധ നാടൻ ഭക്ഷണവിഭവങ്ങളുടെ സ്റ്റാളുകൾ തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. യു.എ.സഇയിലെ ഏറ്റവും വലിയ ജനകീയ ഉത്സവമായി കേരളോത്സവത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.