വെള്ളിയാഴ്ച മഴനമസ്കാരത്തിന്​ ആഹ്വാനം ചെയ്ത്​ യു.എ.ഇ പ്രസിഡന്‍റ്​

അബൂദബി: രാജ്യത്തെ എല്ലാ മസ്ജിദുകളിലും വെള്ളിയാഴ്ച (ഒക്ടോബർ ഒമ്പത്​) പ്രത്യേക മഴനമസ്കാരം (സ്വലാത്തുൽ ഇസ്തിസ്ഖാഅ്​) നിർവഹിക്കാൻ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ആഹ്വാനം ചെയ്തു. വെള്ളിയാഴ്ചത്തെ സാധാരണ ജുമുഅ നമസ്കാരത്തിന് അര മണിക്കൂർ മുമ്പാണ് ഈ പ്രാർഥന നടക്കുക. പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യ പിന്തുടർന്ന് പ്രയോജനപ്രദമായ മഴയ്ക്കും​ ദൈവകാരുണ്യത്തിനുമായി എല്ലാവരും പ്രാർഥിക്കണമെന്ന് യു.എ.ഇ പ്രസിഡന്‍റ്​ അഭ്യർഥിച്ചു.

വരൾച്ചയോ മഴയുടെ കുറവോ അനുഭവപ്പെടുന്ന സമയങ്ങളിൽ ദൈവാനുഗ്രഹത്തിനായി നടത്തുന്ന പ്രാർഥനയാണ്​ സ്വലാത്തുൽ ഇസ്തിസ്ഖാഅ്​. മുൻകാലങ്ങളിലും മഴ കുറയുമ്പോൾ യു.എ.ഇ ഭരണാധികാരികൾ ഇത്തരം പ്രാർഥനകൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. പാപമോചനം തേടലും പശ്ചാത്താപവും പ്രാർഥനയും വഴി അല്ലാഹുവിന്‍റെ കരുണ രാജ്യത്തിനും ജനങ്ങൾക്കും ലഭിക്കുന്നതിനായി നടത്തുന്ന ദീർഘകാല ഇസ്‌ലാമിക പാരമ്പര്യത്തിന്‍റെ ഭാഗമാണിത്.

Tags:    
News Summary - uae president announces mazha namaskaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.