മിഡിലീസ്റ്റിലേക്ക്​ കൂടുതൽ സർവിസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

ദുബൈ: 2026 വിന്‍റർ ഷെഡ്യൂളിന്‍റെ ഭാഗമായി ഇന്ത്യക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ വർധിപ്പിച്ച് ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. മിഡിൽ ഈസ്റ്റിലേക്ക് പ്രതിദിനം 135 സർവീസുകൾ വരെ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ബെംഗളൂരു, ഡൽഹി, മുംബൈ, കൊച്ചി, കോഴിക്കോട്, ഹൈദരാബാദ് എന്നീ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നാണ് വിമാനങ്ങളുടെ എണ്ണം കൂട്ടുന്നത്. 2027 മാർച്ച് 27 വരെ നീളുന്ന, എയർ ഇന്ത്യ എക്സ്​പ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിന്‍റർ ഷെഡ്യൂളിന്‍റെ ഭാഗമായാണ് ഈ വിപുലീകരണം.

പുതിയ പദ്ധതി പ്രകാരം ഇന്ത്യയിലെ 23 നഗരങ്ങളെ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്​, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ 12 പ്രധാന കേന്ദ്രങ്ങളുമായി 88 നേരിട്ടുള്ള റൂട്ടുകൾ വഴി ബന്ധിപ്പിക്കും. ദുബൈ, അബൂദബി, ഷാർജ, ദമ്മാം, ജിദ്ദ, റിയാദ്, ദോഹ, മസ്കത്ത്​ തുടങ്ങിയ ജനപ്രിയ റൂട്ടുകളിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും.

Tags:    
News Summary - Air India Express to launch more services to Middle East

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.