അബ്ദുസ്സലാം അഹ്മദ് നീര്‍ക്കുന്നം രചിച്ച ‘ഇസ്ലാമിലെ അനന്തരാവകാശം; ലളിതമാണ്ദൈവിക നിയമങ്ങള്‍’ പുസ്തക പ്രകാശനം ബാവ ഹാജിയില്‍നിന്ന് വി.പി.കെ. അബ്ദുല്ല ഏറ്റുവാങ്ങി നിര്‍വഹിക്കുന്നു
അബൂദബി: അബൂദബി ജുഡീഷ്യല്‍ വകുപ്പ് വിവർത്തകനും ആലപ്പുഴ നീര്‍ക്കുന്നം സ്വദേശിയുമായ അബ്ദുസ്സലാം അഹ്മദ് രചിച്ച ‘ഇസ്ലാമിലെ അനന്തരാവകാശം; ലളിതമാണ് ദൈവിക നിയമങ്ങള്‍’ പുസ്തകം പ്രകാശനം ചെയ്തു. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങിൽ, സെന്റര്‍ പ്രസിഡന്റ് ബാവ ഹാജിയില്‍നിന്ന് വി.പി.കെ. അബ്ദുല്ല പുസ്തകം ഏറ്റുവാങ്ങി. ഹാമിദലി അധ്യക്ഷത വഹിച്ചു.
മുസ്തഫ വാഫി പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. വചനം ബുക്സാണ് പ്രസാധകര്. അബ്ദുല്ല കോയ (വചനം ബുക്സ്), അഡ്വ. മുഹമ്മദ് കുഞ്ഞി (ഐ.ഐ.സി ജനറല്‍ സെക്രട്ടറി), സുല്‍ഫിക്കര്‍ അലി (ഐ.സി.സി), അബ്ദു ശിവപുരം തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.