ദുബൈ: ഇൗ വർഷത്തെ ഇസ്ലാമിക വ്യക്തിത്വമായി പ്രമുഖ ഇസ്ലാമിക പണ്ഡിതനും മസ്ജിദുന്നബവിയിൽ ദീർഘകാലമായി ഇമാമായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ൈശഖ് ഡോ. അലി ബിൻ അബ്ദുറഹ്മാൻ അൽ ഹുദൈഫിയെ തെരഞ്ഞെടുത്തു. 22ാമത് ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ പുരസ്കാര (ഡി.െഎ.എച്ച്.ക്യു.എ) വേദിയിൽ വെള്ളിയാഴ്ച രാത്രി ദുബൈ ഭരണാധികാരിയുടെ സാംസ്കാരിക-ജീവകാരുണ്യ ഉപദേഷ്ടാവും ഡി.െഎ.എച്ച്.ക്യു.എ സംഘാടക സമിതി മേധാവിയുമായ ഇബ്രാഹിം മുഹമ്മദ് ബൂ മെൽഹയാണ് ഇസ്ലാമിക വ്യക്തിത്വത്തെ പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ഡി.െഎ.എച്ച്.ക്യു.എ സമാപന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. അൽ അസ്ഹർ സർവകലാശാലയിൽനിന്ന് പി.എച്ച്.ഡി നേടിയ ൈശഖ് ഡോ. അലി ബിൻ അബ്ദുറഹ്മാൻ മദീന ഇസ്ലാമിക സർവകലാശാലയിൽ ശരീഅത്ത് ശാസ്ത്രം, ഖുർആൻ പാരായണ കല തുടങ്ങി നിരവധി വിഷയങ്ങളിൽ അധ്യാപനം നടത്തുന്നുണ്ട്. മദീന മുസ്ഹഫിലെ ഖുർആൻ പകർപ്പ് പരിഷ്കരിച്ച ശാസ്ത്ര കമ്മിറ്റി അധ്യക്ഷൻ, കിങ് ഫഹദ് ഹോളി ഖുർആൻ അച്ചടി സമുച്ചയത്തിലെ മുസ്ഹഫ് റെക്കോർഡുകളുടെ ചുമതലയുള്ള കമ്മിറ്റയിലെ അംഗം തുടങ്ങിയ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
ഖുർആനുമായി ബന്ധപ്പെട്ട് ചെയ്യുന്ന സേവനങ്ങൾ പരിഗണിച്ച് പ്രമുഖ പണ്ഡിതർക്കും സ്ഥാപനങ്ങൾക്കും നൽകുന്ന ഇസ്ലാമിക വ്യക്തിത്വ അവാർഡ് ഇസ്ലാമിക ലോകത്തെ ഏറ്റവും പ്രമുഖമായ ബഹുമതിയാണ്. കഴിഞ്ഞ വർഷം സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനാണ് ഇൗ പുരസ്കാരം ലഭിച്ചത്. ബോസ്നിയൻ പ്രസിഡൻറ് അലി ഇസ്സത്ത് ബെഗോവിച്ച്, അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ്, മക്ക പള്ളി ഗ്രാൻഡ് ഇമാം ഡോ. അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസ് തുടങ്ങിയവരും മുൻ വർഷങ്ങളിൽ ഇൗ അവാർഡിന് അർഹരായിട്ടുണ്ട്.
ലോകത്തെ പ്രമുഖ ഇസ്ലാമിക പണ്ഡിതരിൽ ഒരാളായ ൈശഖ് ഡോ. അലി ബിൻ അബ്ദുറഹ്മാൻ നാല് പതിറ്റാണ്ടിലേറെയായി മദീനയിലെ മസ്ജിദുന്നബവിയിൽ പ്രാർഥനക്ക് നേതൃത്വം നൽകി വരുന്നു. അദ്ദേഹത്തിെൻറ മനോഹരവും ആഴത്തിലുള്ളതുമായ ഖുർആൻ പാരായണം ആകർഷകവും വിശ്വാസികൾക്ക് പ്രോത്സാഹന ജനകവുമാണെന്ന് അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ മത്സരം നടക്കുന്ന ദുബൈ ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇബ്രാഹിം മുഹമ്മദ് ബൂ മെൽഹ പറഞ്ഞു. വിവിധ തലങ്ങളിൽ ഖുർആനിനും ഇസ്ലാമിനും ചെയ്ത സേവനങ്ങൾ പരിഗണിച്ച് ശൈഖ് അലി ബിൻ അബ്ദുറഹ്മാനെ തങ്ങൾ ആദരിക്കുകയാണ്. ഇൗ ആദരവ് തീർച്ചയായും എല്ലാ മുസ്ലിംകൾക്കും സന്തോഷം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.