അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
യു.എ.ഇയിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഇസ്ലാമിക് സെന്റര്‍ റിലീജിയൻസ് വിഭാഗം ഖുര്‍ആന്‍ മത്സരം സീസണ്-3 നടത്തുന്നത്. 250 ലേറെ മത്സരാർഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തു.
മുനീര്‍ ഹുദവി വിളയില്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. 12 മുതല്‍ 20 വയസ്സുവരെയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 20 മുതല്‍ 50 വയസ് വരെയും പുരുഷന്മാര്ക്കുമായാണ് മത്സരം ഒരുക്കിയിട്ടുള്ളത്. 24ന് രാത്രിയാണ് ഗ്രാൻഡ് ഫിനാലെ. യു.എ.ഇ യിലെ പ്രമുഖ പണ്ഡിതരാണ് വിധികര്ത്താക്കളായെത്തുക.
മൂന്നുലക്ഷത്തോളം രൂപ ജേതാക്കള്‍ക്ക് സമ്മാനമായി നല്‍കും. മൂന്നു വിഭാഗങ്ങളിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന വിജയികള്‍ക്ക് മെമന്റോയും കാഷ് പ്രൈസുമാണ് നല്‍കുക. സമാപന പരിപാടിയില്‍ നൗഷാദ് ബാഖവി അതിഥിയാവും.
രാത്രി തറാവീഹ് നമസ്കാരശേഷം ഒമ്പതരയോടെയാണ് മത്സരം ആരംഭിക്കുന്നത്. ബനിയാസ്, മുസഫ, ഷാബിയ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യമുണ്ട്. ഫോണ്‍: 026424488.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.