ഷാ​ജി​ത നൗ​ഷാ​ദ്

ഇ​ശ​ല്‍ പൂ​ക്ക​ള്‍ സം​ഗീ​ത​വി​രു​ന്ന് ഇ​ന്ന്

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ വേ​ള്‍ഡ് ആ​ര്‍ട്സ് ആ​ൻ​ഡ് ക​ള്‍ച​റ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ന​ല്‍കു​ന്ന മി​ക​ച്ച പൊ​തു​പ്ര​വ​ര്‍ത്ത​ക​ക്കു​ള്ള അ​വാ​ര്‍ഡ് വ​നി​ത ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റും എ​റ​ണാ​കു​ളം വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണു​മാ​യ ഷാ​ജി​ത നൗ​ഷാ​ദി​ന് ‘ഇ​ശ​ല്‍ പൂ​ക്ക​ള്‍ സം​ഗീ​ത​വി​രു​ന്ന്’ പ​രി​പാ​ടി​യി​ൽ സ​മ്മാ​നി​ക്കും.

അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്റ​റി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ്​ ച​ട​ങ്ങ്​ ന​ട​ക്കു​ന്ന​ത്. പൊ​തു​പ്ര​വ​ര്‍ത്ത​ന രം​ഗ​ത്തും ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലും ന​ട​ത്തി​യ ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​ണ് ഷാ​ജി​ത നൗ​ഷാ​ദി​നെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​യാ​ക്കി​യ​ത്.

ന​ട​ന്‍ ശ​ങ്ക​ര്‍, സം​വി​ധാ​യ​ക​ന്‍ മ​മ്മി സെ​ഞ്ച്വ​റി, ന​ടി സ്വാ​സി​ക, വ്യ​വ​സാ​യി​യും ന​ട​നു​മാ​യ റ​ഫീ​ഖ് ചൊ​ക്ലി, സ​ഹ​ദ് റി​ജു, മു​ര​ളീ​ധ​ര​ന്‍, പ​വി​ഴം ജോ​ര്‍ജ്, യൂ​സ​ഫ് ഭാ​യ്, ഡോ. ​ഷാ​ജി എ​ട​ശ്ശേ​രി, മേ​രി തോ​മ​സ്, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​ര്‍ക്കും പ​രി​പാ​ടി​യി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍കും. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​ക്ക് ഇ​ശ​ല്‍ പൂ​ക്ക​ള്‍ സം​ഗീ​ത​വി​രു​ന്ന് എ​ന്ന പേ​രി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ഡി ​ബാ​ന്‍ഡ്, ന​ടി സ്വാ​സി​ക​യു​ടെ ഡാ​ന്‍സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും.

വേ​ള്‍ഡ് ആ​ര്‍ട്സ് ആ​ൻ​ഡ് ക​ള്‍ച​റ​ല്‍ ഫൗ​ണ്ടേ​ഷ​ന്റെ ര​ക്ഷാ​ധി​കാ​രി ദി​നേ​ഷ് പ​ണി​ക്ക​രാ​ണ്. ന​സീ​ര്‍ പെ​രു​മ്പാ​വൂ​ര്‍ (ചെ​യ​ര്‍മാ​ന്‍), ഫി​റോ​സ് എം.​കെ (വൈ​സ് ചെ​യ​ര്‍മാ​ന്‍), എം.​എ. ഷ​ഹ​നാ​സ് (വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍), സി​റാ​ജ് പൊ​ന്നാ​നി (ട്ര​ഷ​റ​ർ), അ​പ​ര്‍ണ സ​ന്തോ​ഷ് (ക​ണ്‍വീ​ന​ര്‍) എ​ന്നി​വ​രാ​ണ്​ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

Tags:    
News Summary - Ishal pooklar music party today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.