ടിക്കറ്റ് നിരക്ക് വർധന അവസാനിപ്പിക്കണം -മലബാർ പ്രവാസി യു.എ.ഇ

ദുബൈ: പ്രവാസികളെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് മലബാർ പ്രവാസി യു.എ.ഇ ഭാരവാഹികൾ. സ്കൂൾ അവധിക്കും വിഷു, ഈസ്റ്റർ, ബലി പെരുന്നാൾ ആഘോഷങ്ങൾക്കും നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന കുടുംബങ്ങളെ അമിതമായ ടിക്കറ്റ് നിരക്ക് സാരമായി ബാധിക്കും. ദുരിതങ്ങൾക്കിടയിൽ പ്രവാസികൾക്ക് ആശ്വാസമായി ഗ്രൂപ്പ് ടിക്കറ്റുകളും കുറഞ്ഞ നിരക്കുകളും ലഭ്യമാക്കുന്നതിന് പകരം, വിമാനക്കമ്പനികൾ അമിത ചാർജ് ഈടാക്കി കൊള്ളലാഭം നേടുന്നത് പ്രതിഷേധാർഹമാണെന്ന് ഓൺലൈൻ ഭാരവാഹി യോഗത്തിൽ അഭിപ്രായപ്പെട്ടു.

വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിവേദനം നൽകാനും മലബാർ പ്രവാസി യു.എ.ഇ തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ. അസീസ് തോലേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ജമീൽ ലത്തീഫ്, മോഹൻ വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, മൊയ്തു കുറ്റ്യാടി, മുഹമ്മദ്അലി, രാജൻ കൊളാവിപ്പാലം എന്നിവർ സംസാരിച്ചു. സെക്രട്ടറി ശങ്കരനാരായണൻ സ്വാഗതവും ട്രഷറർ ചന്ദ്രൻ കൊയിലാണ്ടി നന്ദിയും രേഖപ്പെടുത്തി.

Tags:    
News Summary - Ticket price increase should be stopped - Malabar expatriates in U.A.E

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.