ദുബൈ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് അക്കാഫ് ഇവന്‍റ്സ് വെൽനസ് ക്ലബ്ബ് പ്രത്യേക ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു. ഏപ്രിൽ ഏഴിന് വൈകിട്ട് എട്ടിന് സൂം പ്ലാറ്റ്‌ഫോമിൽ ‘23-മിനിറ്റ് ഓറ റിന്യൂ/റീസെറ്റ്‘ എന്ന പേരിൽ നടന്ന പരിപാടിക്ക് പ്രശസ്ത ഓറ എനർജി സ്പെഷ്യലിസ്റ്റും വെൽനസ് കൺസൾട്ടന്‍റും അന്താരാഷ്ട്ര യോഗാ പരിശീലകനുമായ ഡോ. ബി.പി. പ്രണവ് നേതൃത്വം നൽകി. ആധുനിക ലോകത്തെ മാനസികവും വൈകാരികവുമായ വെല്ലുവിളികളെ അതിജീവിക്കാനും മനസ്സിനും ശരീരത്തിനും നവോന്മേഷം നൽകാനും ലക്ഷ്യമിട്ടാണ് സെഷൻ രൂപകൽപ്പന ചെയ്തത്.
ലോകം നേരിടുന്ന വിവിധ പ്രതിസന്ധികൾ വ്യക്തികളിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ ലഘൂകരിക്കാനും ആന്തരിക സമാധാനം വീണ്ടെടുക്കാനും ഡോ. പ്രണവ് പ്രായോഗിക നിർദേശങ്ങൾ നൽകി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ, ലളിതമായ ശ്വസന രീതികളിലൂടെയും ചിന്താക്രമീകരണത്തിലൂടെയും എനർജി ലെവൽ എങ്ങനെ മെച്ചപ്പെടുത്താമെന്ന് അദ്ദേഹം വിശദീകരിച്ചു. അക്കാഫ് ഇവന്‍റ്സ് പ്രസിഡന്‍റ് ചാൾസ് പോൾ പരിപാടിക് അധ്യക്ഷത വഹിച്ചു. അക്കാഫ് ഇവന്‍റ്സ് ചെയർമാനും വെൽനെസ് ക്ലബ് രക്ഷാധികാരിയുമായ ഷാഹുൽ ഹമീദ് ആശംസ നേർന്നു. വെൽനെസ്സ് ക്ലബ് അങ്കമായ സുചിത്ര പ്രതാപ് പരിപാടിക് നേതൃത്വം നൽകുകയും വെൽനെസ്സ് ക്ലബ് ഓഫീസർ ഇൻ ചാർജും അക്കാഫ് ലേഡീസ് വിങ് സെക്രട്ടറിയുമായ രശ്മി ഐസക് നന്ദിയും പറഞ്ഞു.
ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി അക്കാഫ് വെൽനസ് ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സെഷൻ സംഘടിപ്പിച്ചതെന്ന് വെൽനെസ്സ് ക്ലബ് സെക്രട്ടറി ലീന ഷബീർ അറിയിച്ചു. വെൽനെസ്സ് ക്ലബ് എക്സ്കോം അബ്ദുൽ സത്താർ, മഞ്ജു രാജീവ്, ഓഫീസർ ഇൻ ചാർജും ലേഡീസ് വിങ് ജോയിൻ സെക്രട്ടറിയുമായ മുന ഉല്ലാസ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.