ഡി.പി വേൾഡ് ഫൗണ്ടേഷൻ വിതരണത്തിന് സജ്ജമാക്കിയ ഭക്ഷ്യസഹായ കിറ്റുകൾ
ദുബൈ: എട്ട് രാജ്യങ്ങളിലായി 17,800 ഭക്ഷ്യസഹായ കിറ്റുകൾ വിതരണം ചെയ്ത് ഡി.പി വേൾഡ് ഫൗണ്ടേഷൻ. ദുബൈ ആസ്ഥാനമായ ഡി.പി വേൾഡിന്‍റെ ജീവകാരുണ്യ സംരംഭമാണ് ഫൗണ്ടേഷൻ. പദ്ധതിയിലൂടെ ഏകദേശം 45,000 പേർക്ക് സഹായം ലഭിച്ചു. അൽജീരിയ, ഈജിപ്ത്, ഇത്യോപ്യ, കെനിയ, പാകിസ്താൻ, സെനഗൽ, സൊമാലിയ, സൊമാലിലാൻഡ് എന്നിവിടങ്ങളിലായിരുന്നു സഹായ വിതരണം. ഏകദേശം 10 ലക്ഷം യു.എസ് ഡോളറിലധികം ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.
ഫെബ്രുവരി മുതൽ ഡി.പി വേൾഡിന്റെ പ്രാദേശിക ബിസിനസ് യൂനിറ്റുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്ലോബൽ ഫുഡ് എയ്ഡ് 2026 പദ്ധതിയുടെ ഭാഗമായി സാമ്പത്തിക പ്രയാസവും ഭക്ഷ്യലഭ്യതയിലെ കുറവും നേരിടുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പ്രവർത്തനം നടത്തിയതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.