അജ്​മാനിൽ പ്രവർത്തനം ആരംഭിച്ച ബിസ്​ ആൻഡ്​ വിസ്​ ബിസിനസ്​ സെന്‍റർ ആൻഡ്​ ട്രാവൽ സർവിസ് കേന്ദ്രത്തിന്‍റെ ഉദ്​ഘാടന ചടങ്ങ് 

ബിസ് ആൻഡ് വിസ്‌ അജ്മാനിൽ ആരംഭിച്ചു

അജ്മാൻ: ബിസിനസ്, വിസ സേവനങ്ങൾ, ട്രാവൽ സൊല്യൂഷൻസ് എന്നിവ വിശ്വസ്തയോടെ പൂർത്തീകരിച്ച് നൽകുന്ന യു.എ.ഇയിലെ പ്രമുഖ സ്ഥാപനമായ ബിസ് ആൻഡ് വിസ് ബിസിനസ് സെന്‍റർ ആൻഡ് ട്രാവൽ സർവിസ് അജ്മാനിൽ പ്രവർത്തനം ആരംഭിച്ചു. അൽ റാശിദിയ സ്കൂളിന് എതിർവശത്തുള്ള അൽ തഹേരി ബിൽഡിങ്ങിലാണ് പുതിയ ഓഫിസ്. ശനിയാഴ്ച വൈകിട്ട് നടന്ന ഉദ്ഘാന ചടങ്ങിൽ വ്യവസായ, സമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

അഹ്മദ് സീദ് ഘാനിം സഈദ് അൽഹസ്മി മുഖ്യാതിഥിയായിരുന്നു. ഇൻഫ്ലുവൻസർമാരായ റോഹിത്, നിസാമുദ്ദീൻ, ഫാത്തിമ അബ്ദുല്ല എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. ഒരു വർഷം പി.ആർ.ഒ ചാർജുകൾ പൂർണമായും സൗജന്യം, എല്ലാ സേവനങ്ങൾക്കും 50 ശതമാനം ഡിസ്‌കൗണ്ട് വൗച്ചർ, ലക്കി ഡ്രോയിൽ ആറു പേർക്ക് ഗോൾഡ് കോയിൻ തുടങ്ങിയവായിരുന്നു ഉദ്ഘാടന ഓഫറുകൾ. ബിസിനസ് രൂപവത്കരണം, കമ്പനി ഫോർമേഷൻ, പി.ആർ.ഒ സേവനങ്ങൾ, ഗോൾഡൻ വിസ മുതൽ ടൂറിസ്റ്റ് വിസ വരെയുള്ള സമഗ്ര വിസ സേവനങ്ങൾ, വിമാന ടിക്കറ്റുകൾ, ഹോളിഡേ പാക്കേജുകൾ, ക്രൂസ് ബുക്കിങ് തുടങ്ങിയ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് വിസ് ആൻഡ് വിസ് മാനേജ്മെന്‍റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +971 54 258 0260 +971 54 258 0261, വെബ്സൈറ്റ്: www.bizandviz.com, ഇമെയിൽ: info@bizandviz.com.

Tags:    
News Summary - Biz and Wiz started in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.