Posted On
date_range Updated On
date_range അൽ ഐനിൽ റസ്റ്റാറന്‍റ് അടച്ചുപൂട്ടി
അബൂദബി: അല്‍ ഐന്‍ സിറ്റി വ്യവസായ മേഖലയിലെ ഫുള്‍ കോഹ്ലി റസ്‌റ്റോറന്‍റ് അടക്കാൻ ഉത്തരവിട്ട് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്‌സ). സ്ഥാപനം നിരന്തരം നിയമലംഘനങ്ങള്‍ നടത്തിയതായും ഇവ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തതിനാലാണ് അടച്ചുപൂട്ടല്‍ നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ മൂന്നിന് അഡാഫ്‌സ നടത്തിയ പരിശോധനയില്‍ സായിദ് ഫസ്റ്റ് സ്ട്രീറ്റിലെ ആമിന റസ്റ്റോറന്‍റില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.