ഐ.എസ്.സി ‘ഐ.സി.എൽ ഫിൻകോർപ് ഇന്ത്യ ഫെസ്റ്റ് 2025’ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ (ഐ.എസ്.സി) സംഘടിപ്പിക്കുന്ന ‘ഐ.സി.എൽ ഫിൻകോർപ് ഇന്ത്യ ഫെസ്റ്റ് 2025’ ഞായറാഴ്ച സമാപിക്കും. തമിഴ് ഹിറ്റ് ഗായകരായ സത്യൻ മഹാലിംഗവും മ്യൂസിക് സെൻസേഷനായ പ്രിയ ജേഴ്സണും ചേർന്നുള്ള മ്യൂസിക് ഷോ അരങ്ങേറും. ഇന്ത്യയിലെ തനത് നൃത്തവിരുന്നുകളും നടക്കും. പ്രസിഡന്റ് കെ. ജയചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര പ്രദർശന സ്റ്റാളുകള്‍, ബുക്ക് സ്റ്റാളുകള്‍, ഭക്ഷണശാലകള്‍, എക്സിബിഷൻ, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, റിയൽ എസ്റ്റേറ്റ്, മെഗാ നറുക്കെടുപ്പുകൾ, ഫ്യൂച്ചറിസ്റ്റിക് ഏരിയ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ഫ്ലയിങ് എലിഫന്റ് മ്യൂസിക് ബാൻഡ് പരിപാടികൾ അവതരിപ്പിച്ചു. ചരിത്രപ്രസിദ്ധമായ പയ്യന്നൂർ കോൽക്കളി രണ്ടാംദിനത്തിലെ പ്രധാന ആകർഷണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.