ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന് ആവേശം പകരാൻ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘പവർ പ്ലേ’ മത്സരത്തിന്റെ രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു. കോസ്മോ ട്രാവലുമായി ചേർന്ന് നടത്തുന്ന മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലെ 10 വിജയികളെയാണ് പ്രഖ്യാപിച്ചത്. നേരത്തെ ആദ്യ ഘട്ടത്തിലെ 10 വിജയികളെ പ്രഖ്യാപിച്ചിരുന്നു. ‘ഗൾഫ് മാധ്യമം’ കായികം പേജുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞവരിൽനിന്ന് നറുക്കിട്ട് തിരഞ്ഞെടുത്താണ് വിജയികളെ തീരുമാനിച്ചത്. ഓരോ ദിവസവും നടക്കുന്ന മത്സരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ. വിജയികൾക്ക് ചിക്കിങ് വൗച്ചർ സമ്മാനമായി ലഭിക്കും.
വിജയികൾ
(ബ്രാക്കറ്റിൽ ശരിയുത്തരം)
ഏപ്രിൽ 14: ബഷീർ ഖാദർ (ഫാഫ് ഡ്യൂ പ്ലസിസ്)
ഏപ്രിൽ 15: അഹ്മദ് സാഹിർ (1)
ഏപ്രിൽ 17: മുഹമ്മദ് ഷഫീഖ് (അർജുൻ ടെണ്ടുൽകർ)
ഏപ്രിൽ 18: ഷാഹിദ് സൈദലവി (ഡെവോ കോൺവേ)
ഏപ്രിൽ 19: അനിൽ കുമാർ (4)
ഏപ്രിൽ 20: ഹസിൻ ഷരീഫ് (10)
ഏപ്രിൽ 21: മുഹമ്മദ് സിഞ്ജു (ബാംഗ്ലൂർ കിങ്സ്)
ഏപ്രിൽ 22: അമൻ ബിൻ അമീൻ (7)
ഏപ്രിൽ 24: കമറുസ്സമാൻ (22)
ഏപ്രിൽ 25: രാജീവൻ (കൊൽക്കത്ത ഈഡൻ ഗാർഡൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.