ദുബൈ: ഇൻറർനാഷനൽ പ്രമോേട്ടഴ്സ് അസോസിയേഷൻ (െഎ.പി.എ) ദുബൈ പൊലീസുമായി ചേർന്ന് യു.എ.ഇ ദേശീയദിനാഘോഷങ്ങൾ തുടങ്ങി. 48ാം ദേശീയദിനം പ്രമാണിച്ച് 48 വൈവിധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ഒരുക്കിയാണ് ആഘോഷം കേമമാക്കിയത്. മുറഖബാദ് പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ദുബൈ പൊലീസിെൻറയും ഐ.പി.എയുടെയും ലോഗോകൾ ആലേഖനംചെയ്ത കേക്ക് മുറിച്ചു.
ഐ.പി.എ ചെയർമാൻ ഷംസുദ്ദീൻ നെല്ലറ അധ്യക്ഷതവഹിച്ചു. പെയ്സ് ഗ്രൂപ്പ് ചെയർമാനും മലബാർ ഗോൾഡ് കോ ചെയർമാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനംചെയ്തു. മുറഖാബാദ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി അഹ്മദ് അബ്ദുല്ല ഗാനിം മുഖ്യാതിഥിയായി. റീജൻസി ഗ്രൂപ്പ് ചെയർമാൻ എ.പി. ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, ഡോ. മുഹമ്മദ് ഖാസിം, എ.കെ. ഫൈസൽ, നന്തി നാസർ, നിസാർ സൈദ് തുടങ്ങിയവർ ആശംസകൾ നേർന്നു. സിദ്ദീഖ് ഫോറം ഗ്രൂപ്പ് സ്വാഗതവും റിയാസ് കിൽട്ടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.