ദുബൈ: യു.എ.ഇ മാസ്റ്റേഴ്സ് വോളിബാൾ ഗ്രൂപ് നബ്ദൽ ഇമാറാത്ത് വളന്റിയറിങ് ടീമുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് വോളിബാൾ ടൂർണമെന്റ് ഒക്ടോബർ 18, 19 തീയതികളിൽ ദുബൈ മുഹൈസിന നാലിലെ ന്യൂ ഡോൺ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ടൂർണമെന്റ് കൺവീനർ ഷഫീർ മതിലകം അറിയിച്ചു.
വിവിധ ദേശക്കാരായ എട്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനങ്ങളും ട്രോഫിയും നൽകുമെന്ന് ചെയർമാൻ ഷിജു അറിയിച്ചു. ടൂർണമെന്റിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു.
സലിം ചിറക്കൽ (രക്ഷാധിക്കാരി), ഷിജു കണ്ണൂർ (ചെയർമാൻ), ഷഫീർ മതിലകം (കൺവീനർ), സഗീർ മുഹമ്മദ് (ജനറൽ സെക്രട്ടറി), ബാബു പീതാംബരൻ (മീഡിയ കൺവീനർ), അനസ് അബ്ദുൽ റഷീദ് (സോഷ്യൽ മീഡിയ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. 18ന് ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 11 മണിവരെയും 19ന് ഉച്ചക്ക് മൂന്നു മണിമുതൽ രാത്രി ഒമ്പത് മണിവരെയുമാണ് മത്സരങ്ങൾ. പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.