അജ്മാന്: വര്‍ഷംതോറും നടന്നുവരാറുള്ള അജ്മാൻ അന്താരാഷ്ട്ര വിദ്യാഭ്യാസ പരിശീലന പ്രദർശനം ഇക്കുറി വെർച്വലായി നടക്കും. പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് അജ്മാന് ചേംബര്‍ ഓഫ് കോമേഴ്സ് ആഭിമുഖ്യത്തില്‍ എട്ടാമത് എഡിഷനാണ് ഏപ്രിൽ 27, 28 ദിവസങ്ങളില്‍ അരങ്ങേറുന്നത്.
ഒരു വെർച്വൽ ഇവൻറ് എന്ന നിലയിൽ നടക്കുന്ന മേള സന്ദർശകർക്ക് നിരവധി നേട്ടങ്ങൾ നൽകുമെന്നും ആധുനിക സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതിനാൽ. സന്ദർശകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രാജ്യത്തിനകത്തും പുറത്തും നിന്ന് പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്കും ലഭ്യമായ വിദ്യാഭ്യാസ അവസരങ്ങളും ഏറ്റവും പ്രധാനപ്പെട്ട അക്കാദമിക് വിഭാഗങ്ങളും പ്രോഗ്രാമുകളും പര്യവേക്ഷണം ചെയ്യാൻ സഹായിക്കുന്ന ഒരു മികച്ച സംവേദനാത്മക വേദിയായി മേളയെ മാറ്റുമെന്ന് സംഘാടക സമിതി മേധാവിയായ നാസർ അൽ ദാഫ്രി പറഞ്ഞു.
വിദ്യാർഥികളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതിലും സഹകരണത്തിനുള്ള വാതിലുകള്‍ തുറക്കുന്നതിലും മേള മികച്ച പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.