ഷാർജ: കെ.പി സി.സിയുടെ പ്രവാസി സംഘടനയായ ഇൻകാസ് ഷാർജ കമ്മിറ്റിയുടെ കീഴിൽ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് രൂപംനൽകി. പ്രസിഡൻറായി രാജേഷ് കരിവെള്ളൂർ, ജനറൽ സിക്രട്ടറിയായി അനുപ് പൊതുവാൾ ട്രഷററായി പ്രസാദ് കാളിദാസൻ എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവഹികൾ : എ.പി ഫൈസൽ തിലാന്തർ, നൗഷാദ് തലശ്ശേരി, നൗഷാദ് മണ്ണൻ (വൈസ് പ്രസി), അനിൽ ജോൺ പരിയാരം., സുനിഷ് തളിപ്പറബ്, മുനീർ പള്ളി പറബിൽ (സെക്ര), കെ.പി.സുരേഷ് കുഞ്ഞി മംഗലം (ഓഡിറ്റർ).
ഷാനി സലാം അധ്യക്ഷത വഹിച്ചു.മഹാദേവൻ വാഴശ്ശേരി ഉൽഘാടനം ചെയ്തു. ടി.എ രവീന്ദ്രൻ, സവാദ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.എ.പി. ഫൈസൽ തിലാനൂർ സ്വാഗതവും സലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.