ദുബൈ: ദേശീയദിനാഘോഷത്തിെൻറ ഭാഗമായി യുണൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ സംഘടിപ്പിക്കുന്ന യുണൈറ്റഡ് പ്രീമിയർ ലീഗ് ഫുട്ബാൾ ഫൈസൽ ജമാൽ അൽകാബി ഉദ്ഘാടനം ചെയ്തു. ദുബൈ ഇത്തിസലാത്ത് സ്റ്റേഡിയത്തിൽ മുൻ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ ടി.എ ജാഫർ കിക്കോഫ് ചെയ്ത മേളയിൽ ബിൻജോസ് കോട്ടയം ,ശക്തൻസ് തൃശൂർ , ക്യുൻറ്റേറ്റ് പാലക്കാട് , തക്കാരം മലപ്പുറം എന്നീ ടീമുകൾ സെമിഫൈനലിലേക്ക് പ്രവേശിച്ചു.നാളെ രാവിലെ ഒമ്പതു മണിക്ക് അൽ തവാർ സെൻററിൽ നിന്ന് ഇത്തിസലാത്ത് സ്റ്റേഡിയം വരെ അലങ്കരിച്ച കാർ റാലിയും വൈകീട്ട് കലാപരിപാടികളും നടത്തിയ ശേഷം സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. കാണികൾക്കും കാർ റാലിയിൽ പെങ്കടുക്കുന്നവർക്കും സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.